ആദിവാസികൾക്ക് നൽകിയത് മൊട്ടക്കുന്ന്; കൃഷിയോഗ്യമല്ലെന്ന് പരാതി

കാരാപ്പുഴ പദ്ധതിയുടെ ഭാഗമായി  വയനാട് അമ്പലവയല്‍ നെല്ലാറച്ചാലില്‍ പുനരധിവസിപ്പിച്ച ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി കൃഷിയോഗ്യമല്ലെന്ന് പരാതി. ഒരുസൗകര്യവും ഒരുക്കാതെയാണ് മൊട്ടക്കുന്നില്‍ ഭൂമി നല്‍കിയത്.

ഓരോ കുടുംബങ്ങൾക്കും 75 സെന്റ് വീതമാണ് നൽകിയത്. അമ്പതോളം കുടുംബങ്ങളായിരുന്നു അർഹർ.എന്നാൽ മൊട്ടക്കുന്നായായതിനാൽ ചുരുക്കം കുടുംബങ്ങളാണ് എത്തിയത്. ഇവർ കുടിൽ കെട്ടി താമസിക്കുകയും ചെയ്യുന്നു. എന്നാൽ ഭൂമി നൽകിയത് ഒഴിച്ചാൽ മറ്റു സൗകര്യങ്ങളൊന്നും തന്നെ ലഭ്യമാക്കിയില്ല. കിട്ടിയ ഭൂമി തരിശായി കിടക്കുകയാണ്. 

കാപ്പി കൃഷി ചെയ്യാൻ പട്ടികവർഗ വകുപ്പിന്  പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. ഇതിനു തൊട്ടടുത്ത് തന്നെയാണ് മാതൃകാ കോളനി.അവിടെയും കാര്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.