elephant-thrissur-pooram

നാട്ടാനകളുടെ എണ്ണം കുറയുന്നതിനാല്‍ പുതിയ ആനകളെ കേരളത്തിലേക്ക് എത്തിക്കണമെന്ന ആവശ്യവുമായി തൃശൂരിലെ പൂരപ്രേമി സംഘങ്ങൾ. നിയമത്തിൽ ഇളവുകൾ വരുത്തണമെന്നാവശ്യം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രമേയം എംഎൽഎക്ക് കൈമാറി. സാഹിത്യ അക്കാദമിയിൽ നടന്ന ആലോചനായോഗം എംഎൽഎ രാജൻ പല്ലൻ  ഉദ്ഘാടനം ചെയ്തു

ആനകളെ  കൊണ്ടുവരുന്നതിനുള്ള നിലവിലെ നിയമതടസങ്ങളും നിയന്ത്രണങ്ങളും നീക്കണമെന്നാവശ്യമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ച് വേണ്ട സഹായം ചെയ്യുമെന്നും  ഇല്ലെങ്കിൽ പ്രതിഷേധവുമായി താൻ മുന്നിലുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. 

അടുത്ത പൂരത്തിനു മുന്നേ ആനകളെ നാട്ടിൽ എത്തിക്കാൻ സാധിക്കണം. ഇതിനു സർക്കാർ സഹായം വേണമെന്നാണ് പൂരം പ്രേമി സംഘങ്ങളുടെ ആവശ്യം. പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, മേളപ്രമാണി കിഴക്കൂട്ട്  അനിയന്മാരാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആനകളെ സംരക്ഷിക്കുന്നതിനും പൂരങ്ങളിൽ അവയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘാടകരുടെ ആവശ്യം.

ENGLISH SUMMARY:

Poorarn premis and festival organizers in Thrissur have raised a strong demand requesting the government to allow the bringing of new captive elephants into Kerala to address their declining numbers. During a consultative meeting inaugurated by MLA Rajan PALLAN at the Sahitya Akademi, organizers passed a resolution seeking relaxations in existing legal hurdles and strict restrictions governing elephant transport. Addressing the gathering, the MLA assured full support by promising to raise the issue in the State Legislative Assembly and warning of protests if necessary action is not taken. Festival committees, including representatives from Paramekkavu and Thiruvambady Devaswoms as well as renowned percussionist Kizhakkoott Aniyan Marar, urged immediate government intervention to ensure elephant availability before the upcoming Thrissur Pooram season.