thrissur-bank

TOPICS COVERED

ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഉപഭോക്താവ്. കാവീട് സ്വദേശി രാജനാണ് ഗുരുതര സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് ആരോപിച്ച്  മണ്ണെണ്ണയുമായി ബാങ്കിലെത്തിയത്. വായ്പാ തുക തിരിച്ചടച്ചിട്ടും വീട് ജപ്തി ചെയ്യാൻ ഒരുങ്ങുന്നെന്ന് പരാതിക്കാരൻ. 

വീടുപണിക്കും മകളുടെ വിവാഹത്തിനുമായി 2018 മാർച്ചിൽ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തു. ഇതുവരെ ഏകദേശം 19 ലക്ഷം രൂപ തിരിച്ചടച്ചു. ഇനി 21 ലക്ഷം രൂപ കൂടി അടയ്ക്കണമെന്ന്  ബാങ്ക് അധികൃതർ അറിയിച്ചെന്നാണ് പരാതി. 2019ൽ 1.80 ലക്ഷം രൂപ ബാങ്കിൽ അടയ്ക്കുന്നതിനായി അന്നത്തെ ബാങ്ക് ഡയറക്ടറുടെ  കൈവശം നൽകിയെങ്കിലും തുക ബാങ്കിൽ അടച്ചിട്ടില്ലെന്നാണ് രാജന്റെ ആരോപണം. 

തന്റെ അറിവോ സമ്മതമോ ഇല്ലാതെ 2019ൽ വായ്പ പുതുക്കിയെന്നും, ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപയുടെ ഇടപാട് നടന്നതായും രാജൻ ആരോപിക്കുന്നു.ഇതിൽ പ്രതിഷേധിച്ചാണ് മണ്ണെണ്ണയും തീപ്പെട്ടിയുമായി ബാങ്കിലെത്തിയത്. തുടർന്ന് ബാങ്കിൽ ഏറെ നേരം ബഹളമുണ്ടായി.രാജൻ ഉന്നയിച്ച ആരോപണങ്ങളിൽ ബാങ്കിന്റെ വിശദീകരണം ലഭ്യമായിട്ടില്ല. വിഷയത്തിൽ നിയമപരമായ പോരാട്ടം തുടരുമെന്നും രാജൻ വ്യക്തമാക്കി

ENGLISH SUMMARY:

Guruvayoor Cooperative Urban Bank faced a customer's suicide threat amid serious financial fraud allegations. The customer claims to have repaid a significant portion of his loan but is facing foreclosure, leading to a protest at the bank.