seniors-art-thrissur-second-spring

TOPICS COVERED

കലോത്സവം യുവജനങ്ങൾക്ക് മാത്രമല്ല, വയോജനങ്ങൾക്കുമുണ്ട്. പക്ഷേ മത്സരമില്ല, സമ്മാനവുമില്ല. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവരുടെ കലാവാസനകൾക്ക് വേദിയൊരുക്കുകയാണ് തൃശൂരിലെ സിൽവർ നെസ്റ്റ് കൂട്ടായ്മ. 'സെക്കൻഡ് സ്പ്രിങ്' എന്ന പേരിൽ എല്ലാ മാസവും ഈ കലാവേദി ഒരുങ്ങാറുണ്ട്. 50 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം.

വേദി ചെറുതാണ്; പക്ഷേ, ലിൻസിയുടെയും ശശിധരന്റെയും ലതികയുടെയുമൊക്കെ സ്വപ്നവേദിയാണിത്. മക്കളും കൊച്ചുമക്കളും നിറഞ്ഞ സദസ്സിന് മുന്നിൽ ഒരിക്കൽകൂടി കൈയടി ഏറ്റുവാങ്ങുമ്പോൾ, അതൊരു കലാപ്രകടനം മാത്രമല്ല, 'ഞങ്ങൾക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്' എന്ന ആത്മവിശ്വാസം കൂടിയാണ്.

പാടാം, നൃത്തം ചെയ്യാം, അഭിനയിക്കാം, കവിത ചൊല്ലാം... ഇവിടെ ഒന്നിനും വിലക്കുകളില്ല. പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് മാത്രം.

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എവിടെയോ മാറ്റിവെച്ച കലാമോഹങ്ങൾക്ക് ഇവർ വീണ്ടും നിറം പകരുകയാണ്. പ്രായത്തിന്റെ അതിരുകളോ മടിയുടെ ചങ്ങലകളോ ഇവിടെ തടസ്സമാകുന്നില്ല.

ENGLISH SUMMARY:

Seniorkalootsavam is a unique event in Thrissur where individuals over 50 showcase their artistic talents without competition. This "Second Spring" initiative by the Silver Nest collective provides a platform for elderly artists to relive their passions and gain recognition.