ഫയല്‍ ചിത്രം

തൃശൂർ പൂരം വിളംബരം ഇന്ന്. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറി നൈതലക്കാവിലമ്മ ഇന്ന് എഴുന്നള്ളും. ഇന്ന് രാവിലെ എട്ടരയോടെ നൈതലക്കാവിലമ്മ തട്ടകത്തു നിന്ന് പുറപ്പെടും. കൊമ്പൻ എറണാകുളം ശിവകുമാർ തിടമ്പേറ്റും. നാദസ്വരത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പ് . ഭഗവതിയുടെ വരവിൽ വീടുകൾക്കു മുമ്പിൽ പറ സമർപ്പിച്ച് ഭക്തർ വരവേൽക്കും. 

 

രാവിലെ പത്തരയോടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ മണികണ്ഠനാലിൽ എത്തും. പിന്നെ , മേളം അരങ്ങേറും. 

കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീളുന്ന പാണ്ടിമേളം. ഇതിനു ശേഷം എഴുന്നള്ളിപ്പ് ശ്രീമൂല സ്ഥാനത്തേയ്ക്കു നീങ്ങും. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭഗവതി വടക്കുംനാഥനെ വലം വയ്ക്കും. 

 

പൂര ദിവസം കണിമംഗലം ശാസ്താവിന് പ്രവേശിക്കാൻ തെക്കേഗോപുര വാതിൽ തുറന്നിട്ട് ഭഗവതി പുറത്തിറങ്ങും. പൂരത്തലേന്നത്തെ പ്രൗഢമായ കാഴ്ചയാണിത്. നിലപാട് തറയിൽ എത്തി പൂര വിളംബരം നടത്തി ഭഗവതി തട്ടകത്തേയ്ക്കുമടങ്ങും.

ENGLISH SUMMARY:

The much-awaited Thrissur Pooram festivities begin with the traditional Vilambaram ceremony today. Goddess Neythalakkavilamma will be taken in a grand procession atop the tusker Ernakulam Sivakumar. Accompanied by nadaswaram and ritual offerings. The procession reaches Vadakkunnathan Temple where Pandimelam performances will take place. This vibrant cultural event marks the official announcement of the world-famous Thrissur Pooram. Experience the traditions, rituals, and grandeur that define Kerala’s most iconic temple festival.