ഫയല്‍ ചിത്രം.
നീറ്റ് യുജി പുനപരീക്ഷ ഫലം പ്രഖ്യാപിച്ചു. 720 ൽ 715 മാർക്ക് നേടി പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബൻസാലും ഒന്നാം റാങ്ക് പങ്കിട്ടു. 20 ലക്ഷത്തോളം വിദ്യാർഥികൾപരീക്ഷയെഴുതിയതിൽ 11.21 ലക്ഷം പേർ അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ, ഡെന്റൽ, ആയുഷ്, മറ്റ് അനുബന്ധ കോഴ്സുകളിലേക്ക് യോഗ്യത നേടി. 19 പേർക്ക് 700 മാർക്കിൽ കൂടുതൽ ലഭിച്ചു. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് നിരജ് ബി ഒന്നാമത്. 89 –ാം റാങ്ക് ആണ് നേടിയത്.
രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5,454 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന പരീക്ഷയിൽ കേന്ദ്രസേനയുടെയും പോലീസ് സേനയുടെയും സേവനം ഉറപ്പാക്കിയിരുന്നു. സുരക്ഷയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു.
പതിനായിരത്തിലധികം ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിച്ച പരീക്ഷാ നടപടികൾ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി വിലയിരുത്തിയിരുന്നു.