കാട്ടിലെ ജീവികളെല്ലാം സ്ഥിരമായി നാട്ടിലെത്തി ആക്രമണകാരികളായതോടെ നാടുവിട്ടു പോകേണ്ട അവസ്ഥയിലാണ് വാൽപ്പാറയിലെ നാട്ടുകാർ. സ്വർഗ്ഗ തുല്യമായ നാട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയായി എന്നാണ് നാട്ടുകാർ വേദനയോടെ പറയുന്നത്.
കാഴ്ചയിൽ ഏറെ മനോഹരമാണ് വാൽപാറ. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. എന്നാൽ ഇവിടെ ജീവിക്കാൻ പറ്റാതായിട്ട് നാള് കുറേയായി. കടുവയും പുലിയും കരടിയും കാട്ടാനയും അടക്കം കാട്ടിലുള്ളതെല്ലാം ഇവിടെ നാട്ടിലുണ്ട്. ഇതിനോടകം പൊലിഞ്ഞത് നൂറു കണക്കിനു ജീവനുകൾ
വീടുകളും കടകളും കാട്ടാനകൾ തകർക്കുന്നത് സ്ഥിരമായി. ആറു വർഷത്തിനിടെ പുലി കടിച്ചു കൊന്നു 6 കുരുന്നുകളുടെ ജീവൻ. ആക്രമണങ്ങൾ സ്ഥിരമായതോടെ നിരവധി കുടുംബങ്ങൾ നാടുവിട്ടു. വിനോദ സഞ്ചാര മേഖലയെയും കാർഷിക മേഖലയേയും ബാധിച്ചു വന്യജീവി ശല്യം തടയാൻ വനം വകുപ്പിന്റെ ഭാഗത്തു നിന്നു കാര്യമായ നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി. നാട്ടിൽ സ്വൈര്യമായി ജീവിക്കാൻ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം