ആചാരത്തിന്‍റെ ഭാഗമായി റോഡിലൂടെ നടന്ന തെയ്യത്തിന് നേരെ പാഞ്ഞടുക്കുന്ന നായകള്‍. ചിലമ്പൊലി ശബ്ദവും അട്ടഹാസവും കേട്ട് തെരുവ് നായകള്‍ തിരിഞ്ഞോടിയത് കൊണ്ട് മാത്രം തെയ്യം രക്ഷപ്പെട്ടു. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഏത് നിമിഷവും എവിടെവച്ചും ആക്രമിക്കപ്പെടാവുന്ന അവസ്ഥയാണ് സംസ്ഥാനത്ത് പലയിടത്തും. ഇന്ന് കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. പുനലൂര്‍ ചാലിയക്കര ഉപ്പുകുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥ പിളള(58) ആണ് മരിച്ചത്. രാവിലെ 11 മണിക്ക് ജോലി സ്ഥലത്തു നിന്നും മടങ്ങുന്ന വഴിയില്‍ വെച്ചാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്.