• കട ബാധ്യതയെ തുടർന്ന് ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ചങ്ങനാശേരി കരിങ്ങട വീട്ടിൽ സാജു, ഭാര്യ അനു സാജു, മകൻ സവിൻ സാജു എന്നിവരാണ് മരിച്ചത്. കട ബാധ്യത സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു.

കട ബാധ്യതയെ തുടർന്ന് ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ചങ്ങനാശേരി കരിങ്ങട വീട്ടിൽ സാജു, ഭാര്യ അനു സാജു, മകൻ സവിൻ സാജു എന്നിവരാണ് മരിച്ചത്. കട ബാധ്യത സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. Also Read: 'വൈകാരികമായി തകര്‍ന്നു പോയി'; ഷിവി സാറിനെ കെട്ടിപിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍

ചങ്ങനാശേരി എസ് ബി കോളജിന് സമീപത്തെ കരിങ്ങട വീട്ടിൽ രാവിലെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നേരം വെളുത്തിട്ടും കുടുംബത്തെ വീടിന് പുറത്തേക്ക് കാണാത്തതോടെ അയൽക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സാജുവും ഭാര്യ അനുവും കിടപ്പ് മുറിയിലും സവിൻ സ്റ്റോർ റൂമിലും തൂങ്ങിയ നിലയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല. വ്യാപാരിയായിരുന്ന സാജുവും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്നാണ് വിവരം. ഇതിൽ മനംനൊന്ത്‌ ആദ്യം സാജുവും അനുവും ജീവനൊടുക്കി. 

മൃതദേഹം കണ്ട് പിന്നീട് സവിനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. സാജുവും അനുവും ഒരുമിച്ചെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കടബാധ്യത മൂലം മരിക്കുന്നുവെന്നും സഹോദരനോട് പണം നൽകി തീർക്കണമെന്നും കുറിപ്പിൽ പറയുന്നു. 3 ലക്ഷം രൂപയുടെ ബാധ്യതയും നൽകാനുള്ളവരുടെ പേര് വിവരങ്ങളും ആത്മഹത്യ കുറിപ്പിലുണ്ട്. അതിനിടെ മകൻ സവിൻ ഓൺലൈൻ റമ്മി കളിച്ചാണ് കടബാധ്യത വന്നതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമാകും മരണ കാരണം സ്ഥിരീകരിക്കുക. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

Three members of a family died by suicide in Changanassery, allegedly due to mounting financial liabilities. The deceased have been identified as Saju, his wife Anu Saju, and their son Savin Saju, residents of Karingada House in Changanassery. Police recovered a suicide note containing details of the family's financial debts. The bodies were discovered in the morning at Karingada House, near SB College in Changanassery. When neighbours noticed that none of the family members had stepped outside despite it being late in the morning, they checked the house and found the bodies.