• പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ചെയർമാനെ പ്രതിചേർത്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാനെയും അംഗങ്ങളെയും പ്രതി ചേർത്തെങ്കിലും ഇവരുടെ സ്ഥാനപ്പേരിനപ്പുറം ആരെയും പേരെടുത്ത് പ്രതിചേർത്തിട്ടില്ല

പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ചെയർമാനെ പ്രതിചേർത്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാനെയും അംഗങ്ങളെയും പ്രതി ചേർത്തെങ്കിലും ഇവരുടെ സ്ഥാനപ്പേരിനപ്പുറം ആരെയും പേരെടുത്ത് പ്രതിചേർത്തിട്ടില്ല. തട്ടിപ്പ് നടന്ന കാലത്ത് എം ആർ ബൈജുവാണോ എം.കെ.സക്കീറാണോ ചെയർമാനെന്ന് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച്. അതിനിടെ ഇന്നലെ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ.ഹരിയെ റിമാൻഡ് ചെയ്തു. Also Read: സ്വർണവിലയിൽ വൻ ഇടിവ്; ലക്ഷത്തിന് താഴേക്ക്! രാജ്യാന്തര വില 4,000 ഡോളറിന് താഴെ; സംഭവിക്കുന്നതെന്ത്?

പരീക്ഷ തട്ടിപ്പിൽ ഇതു വരെയെടുത്ത 4 കേസുകളിൽ ഒന്നാണ് ഫിഷറീസ് എക്സ്റ്റൻ ഓഫീസർ. സി പി എം അനുഭാവികൾക്ക് ജോലി നൽകാനായി തട്ടിപ് നടത്തിയെന്നാണ് പരാതി.പരാതിക്കാരനായ സേവ് യൂണിവേഴ്സിറ്റി ഫോറം നേതാവ് ആർ എസ് ശശികുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചെയർമാൻ, പി.എസ്.സി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ എഫ് ഐ അറിലെ പ്രതിക്കോളത്തിൽ ഉൾപ്പെടുത്തിയത്. 2020 ൽ പരീക്ഷ നടത്തി 2022 ൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് ഫിഷറീസ് എക്സ്റ്റൻ ഓഫീസർ. 

തട്ടിപ്പ് നടന്ന സമയത്ത് എം.കെ.സക്കീറാണോ എം.ആർ.ബൈജുവാണോ ചെയർമാനെന്ന് കണ്ടെത്തണം. അതിന് ശേഷമായിരിക്കും ചോദ്യം ചെയ്യലും അന്തിമ പ്രതി പട്ടികയിൽ ഉൾപെടുത്തുന്നതുമൊക്കെ തീരുമാനിക്കുകയെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. അതേ സമയം ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഇന്നലെ  കൊച്ചിയിൽ നിന്ന് പിടികൂടിയ അഡീഷനൽ സെക്രട്ടറി ആർ.ഹരിയെ തിരുവനന്തപുരത്തെത്തിച്ചു. പരീക്ഷാ മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന ഹരിക്ക് മുഖ്യ പങ്കെന്ന് വ്യക്തമായെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.

ENGLISH SUMMARY:

The Kerala Crime Branch has named the PSC chairman, commission members and officials as accused in the alleged Fisheries Extension Officer examination fraud case. However, their individual names have not yet been included in the FIR. Investigators are trying to establish whether M.R. Baiju or M.K. Sakeer was the chairman when the alleged irregularities occurred. The complaint alleges that the examination was manipulated to favour CPI(M) sympathisers. Meanwhile, Additional Secretary R. Hari, arrested in connection with another examination irregularities case, has been remanded to judicial custody. The Crime Branch suspects he played a major role in the evaluation process.