• അടൂർ പോലീസ് സ്റ്റേഷനിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്ന് പുറത്തുവന്നത്.

അടൂർ പോലീസ് സ്റ്റേഷനിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്ന് പുറത്തുവന്നത്. യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘർഷവും അക്രമവും അരങ്ങേറിയത്. Also Read: ഫോണില്‍ ചാറ്റ് ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തു; ജീവനൊടുക്കാന്‍ ശ്രമിച്ച അധ്യാപിക മരിച്ചു

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിനെ അടൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. പോലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പോലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു.

സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജൻ ജോസഫുമായി കോൺഗ്രസ് പ്രവർത്തകർ തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. സംഭവദിവസം തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ മാത്രമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. എന്നാൽ, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെയോ കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെയോ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ENGLISH SUMMARY:

CCTV footage of an alleged attack at Adoor Police Station on July 11, reportedly involving Pathanamthitta District Panchayat member Sreenadevi Kunjamma and Congress workers, has emerged through an RTI application. The footage shows a group blocking a police jeep, attempting to attack YouTuber Rajan Joseph, and entering the police station. Joseph had been arrested following a complaint filed by Kunjamma over an allegedly defamatory social media video. A police officer was injured during the incident. Although a case was registered against 20 unidentified individuals, the names of Kunjamma and Congress leader Fenny Ninan were reportedly not included in the FIR.