കോട്ടയം മണിമലയില്‍ വോട്ടു ചോദിച്ച് ഗായകന്‍ കെജെ യേശുദാസ്. ഗാനഗന്ധര്‍വന്‍ കെജെ യേശുദാസല്ല. ഇത് പതിനാറാം വാര്‍ഡിലെ ഇടതുസ്ഥാനാര്‍ഥി കെജെ യേശുദാസ്.
മണിമല കടന്തോട്ട് ജോസഫ് മകന്‍ യേശുദാസ്. ഇതാണ് കെ.ജെ. യേശുദാസ്. മണിമല പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥിയാണ്. ഡിസംബര്‍ 25 ന് ജനിച്ച മകന് സംഗീതം ഇഷ്ടപ്പെട്ടിരുന്ന പിതാവ് ജോസഫിന്‍റെ ആഗ്രഹപ്രകാരം മണിമല ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിലെ അധ്യാപികയും ബന്ധുവുമായ സിസ്റ്റര്‍ ഗ്രേസമ്മയാണ് യേശുദാസ് എന്ന് പേരിട്ടത്. അങ്ങനെയാണ് കടന്തോട്ട് ജോസഫ് ചേര്‍ത്ത് കെജെ യേശുദാസ് എന്നാക്കിയത്.
പിതാവിന്‍റെ ആഗ്രഹം പോലെ അഞ്ചുവര്‍ഷം സംഗീതം പഠിച്ച യേശുദാസ് പിന്നീട് ഗായകനുമായി. അധ്യാപകനും ആര്‍ട്ടിസ്റ്റുമായ യേശുദാസിന് ഇത് കന്നിയങ്കമാണ്.