vintage-cam-calloection

ഇന്ന് ലോക ഫൊട്ടോഗ്രഫി ദിനം. പതിനൊന്നാം വയസില്‍ സമ്മാനമായി ലഭിച്ച ചെറിയൊരു ക്യാമറയാണ് കോട്ടയം തുരുത്തി സ്വദേശിയായ സെബിന്‍ ഫ്രാന്‍സിസിന് വഴികാട്ടിയായത്. സെബിന്‍ ഫൊട്ടോഗ്രഫറായെന്ന് മാത്രമല്ല, സെബിന്‍റെ വീടിനുളളില്‍ മുന്നൂറിലധികം ക്യാമറകളും കാഴ്ചയാണ്. 

സെബിന്‍ ഫ്രാന്‍സിസിന് പതിനൊന്നുവയസുളളപ്പോള്‍ പിതാവിന്‍റെ സഹോദരനായ ഫാ.ഡോ.വര്‍ഗീസ് തോമസ് സമ്മാനിച്ചത് ചെറിയൊരു കാമറയാണ്. അന്നത് കുട്ടിക്കളിക്കായി കൈയിലൊതുങ്ങിയെങ്കിലും പിന്നീട് സെബിന്‍റെ കരങ്ങളിലേക്ക് എത്തിയത് നൂറിലധികം കാമറകള്‍. പഠനത്തിനൊപ്പം കാമറകളെയും തേടി. പഴയ ക്യാമറകൾ വിൽക്കുന്ന കടകൾ മുതൽ ക്യാമറയുടെ വലിയ ശേഖരം സ്വന്തമായുള്ള പ്രശസ്തരെ വരെ കണ്ടു. ഇപ്പോള്‍ മുന്നൂറിലധികം കാമറകളാണ് സെബിന്‍റെ വീടിനെ അലങ്കരിക്കുന്നത്.

ഒരോ കാമറകളുടെയും സാങ്കേതികമികവുകള്‍ മനസിലാക്കാന്‍ കഴിഞ്ഞു. കിടപ്പുമുറിയില്‍ വരെ കാമറകളുടെ ശേഖരമുണ്ട്. ഒട്ടേറെ ഷോർട്ട് ഫിലിമുകളും പത്തിലധികം മ്യൂസിക് വിഡിയോകളും സംവിധാനം ചെയ്ത സെബിന് സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം.