munnar-traffic

TOPICS COVERED

പൂജ അവധി ആഘോഷത്തിനായി ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇതോടെ ആംബുലൻസ് അടക്കം കുരുക്കിൽപ്പെടുന്നത് പതിവാവുകയാണ്. ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് സഞ്ചാരികൾക്ക് വെല്ലുവിളിയാവുകയാണ്. തിരക്ക് വർധിച്ചതോടെ മൂന്നാറിലെ പതിവ് കാഴ്ചയാണിത്. ഒരാഴ്ചയ്ക്കിടെ 80000 പേരാണ് ജില്ലയിലെ ഡിടിപിസിയുടെ കീഴിലുള്ള 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രം എത്തിയത്. 

ഇവരിൽ ഭൂരിപക്ഷവും എത്തിയത് മൂന്നാറിലേക്കാണ്. ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതും രൂക്ഷമായ ഗതാഗതക്കുരുക്കും പരിഹരിക്കാൻ സംവിധാനങ്ങളില്ല. ദേശീയപാത നിർമ്മാണം തുടരുന്നതിനാൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വെല്ലുവിളി ആവുകയാണ്. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തിട്ടും നിയന്ത്രിക്കാൻ ആവശ്യത്തിന് ട്രാഫിക് പൊലീസില്ല.

മാട്ടുപ്പെട്ടി, രാജമല പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. അവധി ദിവസങ്ങളിൽ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഓൺലൈൻ ബുക്കിംഗ് അടക്കം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Munnar tourism traffic jam has become a major concern as thousands of holidaymakers flock to the hill station during the Pooja vacation. The massive influx of visitors has led to severe gridlocks, highlighting the urgent need for better parking facilities and traffic management.