പ്രതീകാത്മക ചിത്രം, മനോരമ

പ്രതീകാത്മക ചിത്രം, മനോരമ

പൂജ അവധി പ്രമാണിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷൽ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോർത്ത്– മംഗളൂരു ജംക്‌ഷൻ സ്പെഷൽ (06155) 20ന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളൂരു ജംക്ഷനിൽ എത്തും. മടക്ക ട്രെയിൻ (06156) 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആലപ്പുഴ വഴിയാണ് സർവീസ്. കോച്ചുകൾ: സെക്കൻഡ് എസി–2, തേഡ് എസി–2, തേഡ് എസി ഇക്കോണമി–3, സ്ലീപ്പർ–6, ജനറൽ–4.

തിരുവനന്തപുരം നോർത്ത്–ചെന്നൈ താംബരം സ്പെഷൽ (06164) 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിൻ (06163) 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5ന് തിരുവനന്തപുരം നോർത്തിൽ എത്തും. നാഗർകോവിൽ, മധുര, വില്ലുപുരം വഴിയാണ് സർവീസ്. കോച്ചുകൾ: തേഡ് എസി–16, സ്ലീപ്പർ–2, ജനറൽ–1. റിസർവേഷൻ ആരംഭിച്ചു.

ENGLISH SUMMARY:

Southern Railway special trains have been announced by the authorities to manage the holiday rush during the upcoming Pooja festival. Passengers can now book their tickets as reservations have officially started for these newly added routes.