ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍
ചിത്രം : അരുണ്‍ ദേവ്

ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍, ചിത്രം: അരുണ്‍ ദേവ്

TOPICS COVERED

നീലക്കുറിഞ്ഞിയുടെ കാഴ്ചകൾ ഇനി കാണാനാകില്ലെന്നും, കുറിഞ്ഞിക്കാലം കഴിഞ്ഞുപോയെന്നും കരുതിയിരിക്കുകയാണോ? എന്നാല്‍ അങ്ങനെയല്ല.. മൂന്നാറിലെ ചൊക്രമുടി മലനിരകളിൽ ഇപ്പോഴും നീലക്കുറിഞ്ഞിയുണ്ട്.. കുറച്ചൊന്ന് കഷ്ടപ്പെടണമെന്ന് മാത്രം! മലനിരകളുടെ താഴെ പൂക്കള്‍ കരിഞ്ഞുതുടങ്ങി എങ്കിലും മുകളില്‍ ഇപ്പോളും നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുണ്ട്.. നീലക്കുറിഞ്ഞി മാത്രമല്ല, ചൊക്രമുടി ട്രക്കിങ്ങും മറക്കാന്‍ കഴിയാത്ത അനുഭവം സമ്മാനിക്കും!

മൂന്നാറിൽ നിന്ന് 18 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7,200 അടി ഉയരത്തിലാണ് ചൊക്രമുടി. സ്ത്രീകള്‍ക്കാകട്ടെ ഇന്ന് മൂന്നാറിലേക്ക് സൗജന്യമായെത്താം! കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. മൂന്നാറില്‍ നിന്നും ഗ്യാപ് റോഡിലൂടെ സഞ്ചരിച്ചാല്‍ ലോക്ക്ഹാര്‍ട്ട് വ്യൂപോയിന്റിന് സമീപത്തുള്ള ട്രെക്കിങ് പോയിന്‍റിലെത്താം. ഇവിടെ നിന്ന് ടിക്കറ്റെടുത്ത് ട്രക്കിങ് ആരംഭിക്കാം. 

രണ്ട് തരം ട്രക്കിങ്ങുകളാണുള്ളത്, 200 രൂപയുടെ കുറിഞ്ഞി ട്രക്കും 500 രൂപയുടെ ബൈസൺ ട്രെയിൽ ട്രക്കും. നീലക്കുറിഞ്ഞി പൂക്കൾ കാണുന്നതിനായി, ബേസ് സ്റ്റേഷനിൽ നിന്ന് 1.5 കിലോമീറ്റർ വരെ മാത്രമാണ് പ്രവേശനം. കുറിഞ്ഞി ഇപ്പോളുമുണ്ടെങ്കിലും സീണണ്‍ അവസാനത്തിലേക്ക് അടുക്കുകയാണ്. അതുകൊണ്ട് യാത്ര പെട്ടാന്നാകാം! തിരക്ക് ഒഴിവാക്കാന്‍ അവധി ദിവസങ്ങള്‍ ഒഴിവാക്കി ഇട ദിവസങ്ങള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.

കുറിഞ്ഞി ട്രക്കിങ്ങിന് അപ്പുറത്തേക്ക് പതിവ് ട്രെക്കിങ് പ്രോഗ്രാമായ ബൈസൺ ട്രെയിൽ ട്രെക്കിങിന്‍റെ ഭാഗമായി മാത്രമേ സന്ദർശകരെ അനുവദിക്കൂ. സ്റ്റാര്‍ട്ടിങ് പോയിന്‍റില്‍ കുറിഞ്ഞി കുറഞ്ഞിട്ടുണ്ടെങ്കിലും ബൈസണ്‍ ട്രെയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്കായി ഉയരങ്ങളില്‍ ഇനിയും കുറിഞ്ഞികാഴ്ചകള്‍ കാത്തിരിക്കുന്നുണ്ട്. രാവിലെ 5:30, രാവിലെ 9:00, ഉച്ചയ്ക്ക് 12:00 എന്നീ സമയങ്ങളിലാണ് ബൈസൺ ട്രെയിൽ ട്രെക്കിംഗ് ആരംഭിക്കുന്നത്. 3 മണിക്കൂറാണ് ദൈർഘ്യം. അതായത് ഇനി കുറി​‍ഞ്ഞിയില്ലെങ്കിലും ചൊക്രമുടിയിലേക്ക് പൊകാന്‍ മടിക്കേണ്ട, മൂന്നാറിന്‍റെ തണുപ്പും മലനിരകളുടേയും കാപ്പിത്തോട്ടങ്ങളുടേയും ദൃശ്യഭംഗിയും നിങ്ങളെ കാത്തിരിപ്പുണ്ട്.

ENGLISH SUMMARY:

Munnar Neelakurinji blooming continues at the peaks of Chokramudi hills, offering an unforgettable trekking experience for visitors. Travelers can explore the remaining flowers and scenic trails before the season completely ends.