famer-idukki

TOPICS COVERED

ചൂട് കനത്തതോടെ ആശങ്കയിലാണ് ഇടുക്കിയിലെ ജാതി കർഷകർ. പൂവും ഇളം കായകളും പൊഴിയുന്നതാണ് പ്രതിസന്ധിക്ക് കാരണം. അടിക്കടിയുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. 

ജില്ലയിൽ ആയിരത്തിലധികം കർഷകരാണ് ജാതി പ്രധാന വിളയായി കൃഷിയിറക്കുന്നത്. പെയിന്‍റ് നിര്‍മ്മാണത്തിനും, ആയൂര്‍വേദ മരുന്നുകള്‍ നിർമിക്കുന്നതിനും, ഭക്ഷണത്തിൽ ചേർക്കാനുമാണ് പ്രധാനമായും ജാതിക്കായും ജാതിപത്രിയും ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം മഴയാണ് വില്ലനായതെങ്കിൽ എങ്കിൽ ഇത്തവണ കനത്ത ചൂടാണ് കർഷകർക്ക് വെല്ലുവിളി. പലയിടത്തും ജാതി മരങ്ങൾ വാടി തുടങ്ങി.

മികച്ച വില വിപണിയിൽ ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞത് മൂലം നഷ്ടമുണ്ടാകുമെന്നാണ് ആശങ്ക.  തുലാമഴ മികച്ച രീതിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ

ENGLISH SUMMARY:

Idukki nutmeg farmers are facing significant concern due to the intense heat. The prolonged high temperatures are causing flowers and young fruits to drop, leading to crop loss and potential financial difficulties for thousands of cultivators.