panthal-farming

TOPICS COVERED

ചൂടു കനത്തതോടെ പന്തല്‍ കൃഷി പ്രതിസന്ധിയിലായെന്ന് പത്തനംതിട്ട അടൂരിലെ കര്‍ഷകര്‍. അടിയന്തരമായി മഴ കിട്ടിയില്ലെങ്കില്‍ കൃഷി ഉണങ്ങും. അണക്കെട്ടുകളില്‍ വെള്ളം കുറവായ സ്ഥിതിക്ക് കനാല്‍വെള്ളം പ്രതീക്ഷിക്കാനുമാവില്ല.

ഏപ്രില്‍ മേയ് മാസത്തില്‍ കനാല്‍ വെള്ളം സമയത്ത് കിട്ടാതെ വിളകള്‍ കരിഞ്ഞു.ജൂണ്‍ ജൂലൈ മാസം പരുക്കില്ലാതെ പോയെങ്കിലും.ഓഗസ്റ്റ് ആദ്യം പെരുമഴ പെയ്തതോടെ ചില വിളകള്‍ അഴുകുന്ന സ്ഥിതിയിയായി.അതുകഴിഞ്ഞ് സെപ്റ്റംബര്‍ പകുതി എത്തുമ്പോള്‍ കൊടും ചൂട് വിളകളെ ബാധിക്കുന്നു.ഉള്ള വെള്ളം കൊണ്ട് തല്‍ക്കാലം അതിജീവിച്ചു.പക്ഷെ ഉടന്‍ മഴ കിട്ടിയില്ലെങ്കില്‍ സ്ഥിതി വഷളാവും.കാലാവസ്ഥയുടെ ചതി കാരണം കൃഷി തുടരാന്‍ കഴിയാത്ത സാഹചര്യമെന്ന് കര്‍ഷകര്‍

നാല്‍പത് വര്‍ഷത്തില്‍ അധികമായി കൃഷികൊണ്ട് ജീവിക്കുന്നവരാണ് ഇവിടുത്തെ കര്‍ഷകര്‍.പാവൽ,പടവലം,പയർ,കോവൽ.ചുരയ്ക്ക തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.പന്തലിലേക്ക് നേരിട്ട് വെയിലേറ്റാല്‍ അതിവേഗം കരിയും.കഴിഞ്ഞ ഓണക്കാലത്ത് പ്രതിസന്ധികള്‍ അതിജീവിച്ച് സാമാന്യം വിളവെടുത്തതാണ്. ഹൈബ്രി‍‍ഡ് ഇനമാണ് മിക്ക കർഷകരും കൃഷിയിറക്കുന്നത്.കൃഷിച്ചെലവ് ഏറുന്നതും പണിക്കാരെ കിട്ടാത്തതും പ്രതിസന്ധിയാണ്.അടിയന്തര പരിഹാരം വേണ്ടത് വെള്ളത്തിനാണ്

ENGLISH SUMMARY:

Malayalam agriculture news highlights the severe crisis faced by farmers in Adoor, Pathanamthitta, due to intense heat and lack of rain impacting their pandal crops. The situation is dire, with farmers fearing crop loss unless immediate rainfall occurs, exacerbated by low dam water levels and insufficient canal water supply.