തൊടുപുഴ നഗരസഭ അധ്യക്ഷനായിരുന്ന സനീഷ് ജോർജാണ് പിടിയിലായത്. പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ രാസ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയത്
രാസലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കിയിൽ നഗരസഭ മുൻ അധ്യക്ഷൻ പിടിയിൽ. തൊടുപുഴ നഗരസഭ അധ്യക്ഷനായിരുന്ന സനീഷ് ജോർജാണ് പിടിയിലായത്. പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ രാസ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. എന്നാൽ ലഹരി വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. LDF പിന്തുണയോടെ നഗരസഭ അധ്യക്ഷനായ സനീഷ് നിലവിൽ കോൺഗ്രസ് പ്രാദേശിക നേതാവാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ സനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കാളിയാർ പൊലീസ് അറിയിച്ചു
ENGLISH SUMMARY:
Former Thodupuzha Municipal Chairman Saneesh George has been detained by Kaliyar Police in Idukki for allegedly consuming synthetic drugs. A special police team conducted an inspection and verified drug consumption, although no physical illegal substances were seized from him. Saneesh George, who formerly held the municipal chairman position with LDF backing, is presently a local Congress leader. Police officials confirmed that his formal arrest will be processed once interrogation procedures conclude.