ഇടുക്കിയിലെ അഞ്ച് വന്യജീവി സങ്കേതങ്ങളെ പരിസ്ഥിലോല മേഖലയിൽ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനത്തിനെതിരെ രാഷ്ട്രീയ പോര് മുറുകുന്നു. ഇടത് സർക്കാരിന്റെ ശുപാർശയാണ് വിജ്ഞാപനമായി മാറിയതെന്ന് കോൺഗ്രസ്. ജില്ലയെ വനമാക്കി മാറ്റാനുള്ള ശ്രമം യുഡിഎഫ് സർക്കാർ തുടങ്ങിയെന്ന് തിരിച്ചടിച്ച് സിപിഎം.
ഇരവികുളം, ആനമുടി, പാമ്പാടുംചോല കുറിഞ്ഞിമല, ചിന്നാർ എന്നി വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കരട് വിജ്ഞാപനം ഈ മാസം രണ്ടിനാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. വിജ്ഞാപനത്തിൽ ജനവാസ മേഖല ഇല്ലെങ്കിലും തോട്ടം മേഖല ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൻ ദേവൻ മലനിരകൾ അടക്കം നിയന്ത്രണ മേഖലയിൽ ഉൾപ്പെടുന്നതിനാൽ വന്യജീവികളെ തുരത്താൻ പോലും കഴിയില്ലെന്നാണ് ആക്ഷേപം. വിജ്ഞാപനം അംഗീകരിക്കില്ലെന്ന് നിലപാടിലാണ് ജില്ലയിലെ കോൺഗ്രസ് സിപിഎം നേതൃത്വങ്ങൾ. കഴിഞ്ഞ സർക്കാർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണപരിധി നിശ്ചയിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം
തോട്ടം തൊഴിലാളികളെ ഉൾക്കൊള്ളിച്ച് വിജ്ഞാപനത്തിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് സിപിഎം കരട് വിജ്ഞാപനം ഇറങ്ങിയ പശ്ചാത്തലത്തിൽ വിശദമായ നിജസ്ഥിതി റിപ്പോർട്ട് മുഖ്യമന്ത്രി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം വിജ്ജപനത്തിൽ തിരുത്തൽ വരുത്താൻ സർക്കാർ ഇടപെടൽ നടത്തിയില്ലെങ്കിൽ മലയോരമേഖല വീണ്ടും സംഘർഷഭരിതമാകും