സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം–3 യ്ക്കെതിരെ പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പരാതിക്കാരന്‍. തന്‍റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്നും ആ ഭാഗം സിനിമയില്‍ നിന്ന് നീക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനും സംവിധായകന്‍ ജിത്തു ജോസഫിനുമെതിരെയാണ് പരാതി. സിനിമയില്‍ നായകന്‍ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പറായി തന്‍റെ വാഹന നമ്പറാണ് കാണിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
മേയ് 21 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 200 കോടി കടന്നിരുന്നു. എമ്പുരാന്‍ , തുടരും ചിത്രങ്ങള്‍ക്ക് പുറമെ 200 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രമായും ദൃശ്യം 3 മാറിയിരുന്നു. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ റെക്കോര്‍ഡുകളിലേക്കാണ് ദൃശ്യം 3ന്‍റെയും പോക്ക്. ഈ മാസം 18ന് ചിത്രം ഒടിടിയിലുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ENGLISH SUMMARY:
A formal legal complaint has been filed against the makers of the blockbuster Mohanlal-starrer Drishyam 3 over the unauthorized use of a private vehicle registration number. The petitioner, identified as Rajeev from Kunchithanny in Idukki district, lodged the complaint against producer Antony Perumbavoor and director Jeethu Joseph demanding the immediate removal of the disputed scenes. According to the petition, his personal vehicle's registration digits were extensively depicted on screen as the registration plate of the car driven by the movie's protagonist. This sudden legal hurdle comes just as the highly anticipated thriller, which premiered on May 21, comfortably crossed the ₹200-crore milestone globally within its opening week. The critically acclaimed film has firmly cemented its place in the elite box office club alongside recent Malayalam mega-hits like L2: Empuraan and Thudarum. While production houses generally use dummy registration titles, this administrative oversight has drawn significant online attention ahead of the film's scheduled OTT digital streaming premiere on June 18.