mohanlal-rashmika-mandanna

പ്രശസ്ത ബോളിവുഡ് ചാറ്റ് ചാറ്റ് ഷോയായ കോഫി വിത്ത് കരണിലെ ഏറ്റവും പുതിയ ഏപ്പിസോഡ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താരദമ്പതികളായ രശ്മിക മന്ദന വിജയ് ദേവരകൊണ്ട എന്നിവരാണ് ഈ എപ്പിസോഡില്‍ എത്തിയിരുന്നത്. ഷോയ്​ക്കിടെ കംപ്ലീറ്റ് ആരാണെന്നറിയില്ല എന്ന രശ്മികയുടെ പരാമര്‍ശം ഏറെ വിവാദത്തിലായിരുന്നു. 

പരിപാടിക്കിടെ പ്രമുഖ തെന്നിന്ത്യന്‍ താരങ്ങള്‍ അറിയപ്പെടുന്ന പേരുകള്‍ പറയുമെന്നും അത് ഏത് താരത്തെ കുറിച്ചാണ് പറയുന്നതെന്ന് പറയാനുമായിരുന്നു ടാസ്ക് .'ഐക്കണ്‍ സ്റ്റാര്‍' ആരെന്ന ചോദ്യത്തിന് അല്ലു അര്‍ജുന്‍ എന്നും റോക്കിങ് സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് യഷ് എന്നും പറഞ്ഞ രശ്മിക 'കംപ്ലീറ്റ് ആക്ടര്‍' എന്ന് പറഞ്ഞതോടെ ആശയകുഴപ്പത്തിലായിരുന്നു.

'ഞാന്‍' എന്നായിരുന്നു തമാശ രൂപേണ വിജയ് ദേവരകൊണ്ടയുടെ മറുപടി. അങ്ങനെ ഒരു ടൈറ്റില്‍ ഉണ്ടോ എന്നായിരുന്നു രശ്മികയുടെ ചോദ്യം. അത് മോഹന്‍ലാലാണെന്ന് ഒടുവില്‍ കരണ്‍ തന്നെ പറഞ്ഞുകൊടുത്തു. 

 

ഈ വിഡിയോ പ്രചരിച്ചതിന് പിന്നാലെ രശ്മികക്കും വിജയ്​ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇരുവരുടേയും സോഷ്യല്‍ മീഡിയ പേജുകളിലെ കമന്‍റ് ബോക്സില്‍ ആരാധകര്‍ മോഹന്‍ലാലിന്‍റെ മീമുകളാലും ചിത്രങ്ങളാലും നിറയ്​ക്കുകയാണ്. 'കംപ്ലീറ്റ് ആക്ടര്‍' എന്ന് മോഹന്‍ലാലിനെ ടാഗ് ചെയ്ത് നിരവധി കമന്‍റുകളാണ് രശ്മികയുടെ വിജയ്​യുടേയും പോസ്റ്റുകള്‍ക്ക് വരുന്നത്. 

നാട്ടുരാജാവില്‍ സിദ്ധീഖിന്‍റെ കഥാപാത്രത്തെ പുച്ഛിക്കുന്ന മീമാണ് കൂടുതലും. 'എന്താ കമന്‍റ് ബോക്സിന് ഒരു ചെരിവ്?', 'കമന്‍റ് ബോക്സിന് എന്ത് പറ്റി എന്ന് തെലുങ്കന്മാർ ചോദിച്ചാൽ ഒരു ഒരു കംപ്ലീറ്റ് ആക്ടര്‍ വന്നു ചരിച്ചിട്ടെന്ന് പറഞ്ഞാല്‍ മതി' എന്നിങ്ങനെ പോകുന്ന് കമന്‍റുകള്‍. അതേസമയം രശ്മികയെ പിന്തുണച്ചും കമന്‍റുകളുണ്ട്. ഇത്രയും വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ഒരാളെ അറിയില്ല എന്ന് പറയുന്നത് വലിയ തെറ്റല്ലെന്നും ചിലര്‍ പിന്തുണച്ച് കമന്‍റ് ചെയ്തു. 

ENGLISH SUMMARY:

Popular actors Rashmika Mandanna and Vijay Deverakonda recently appeared as guests on the latest episode of the chat show Koffee with Karan. During a specific segment of the show, Rashmika expressed confusion over the title 'Complete Actor', prompting Karan Johar to clarify that it belongs to Malayalam superstar Mohanlal. This remark quickly sparked intense backlash and heavy online criticism from fans across social media platforms. Consequently, Malayalam cinephiles flooded the comments sections of Rashmika and Vijay's official social media handles with iconic Mohanlal memes and images.