hunger-free-hospital

TOPICS COVERED

 

കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാദിവസവും മൂന്നുനേരം സൗജന്യഭക്ഷണം. കോതമംഗലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിലാണ് രണ്ടുവര്‍ഷമായി മുടങ്ങാതെ ഭക്ഷണവിതരണം. പൊതുജനപങ്കാളിത്തത്തോടെയാണ് ആശുപത്രിയില്‍തന്നെ പാകംചെയ്യുന്ന ഭക്ഷണം രോഗികളിലേക്കെത്തിക്കുന്നത്. 

 

​ആശുപത്രിയിൽ അഭയം തേടുമ്പോൾ ഭക്ഷണത്തിന് വകയില്ലാതെ തിരിച്ചു പോകേണ്ടി വന്നവരെ കണ്ടതാണ് വിശപ്പ് രഹിത ആശുപത്രി എന്ന ആശയത്തിന്‍റെ പ്രചോദനം. ആശുപത്രിയിലെ അടുക്കളയിൽ ഉച്ച ഭക്ഷണത്തിനുള്ള ഒരുക്കമാണ്. അങ്ങേയറ്റം വൃത്തിയോടെ തയ്യാറാക്കുന്ന ഭക്ഷണം. ചിട്ടയോടെ  നിരത്തിവച്ച തിളങ്ങുന്ന പാത്രങ്ങളിലേക്ക് പകർന്നു. പിന്നെ ട്രേകളിലാക്കി വാർഡുകളിലേക്ക്. 

 

രോഗികൾക്ക് അവരുടെ കിടക്കകൾക്കരികെ ഭക്ഷണമെത്തും. കൂട്ടിരിപ്പുകാർക്ക് കൂപ്പൺ വഴി ആശുപത്രി കിച്ചനിൽ നിന്ന് വിതരണം. വിശപ്പുരഹിത ആശുപത്രിക്ക് ചുക്കാൻ പിടിക്കുന്നത് സൂപ്രണ്ടാണ്. മൂന്നുനേരവും ഭക്ഷണവിതരണം 150 മുതൽ 200പേര്‍ക്കുവരെയാണ്. 

 

കോതമംഗലം താലൂക്ക് പെയിൻ ആൻഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. സ്പോൺസർഷിപ്പിലൂടെ ഒപ്പം നിന്ന് സംഘടനകളും സ്ഥാപനങ്ങളും ജനങ്ങളും

ENGLISH SUMMARY:

Free food is provided daily to bedridden patients and their caretakers at Kothamangalam Taluk Headquarters Hospital. This initiative, running for two years, ensures nutritious meals are prepared hygienically within the hospital premises and distributed efficiently to patients and caretakers.