grow-vasu

മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി അടച്ചുപൂട്ടണമെന്ന നിലപാട് മലിനീകരണ വിരുദ്ധ സമരക്കാര്‍ക്കു പോലും ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. സമര നായകരില്‍ ഒരാളായിരുന്ന ഗ്രോവാസുവിന്‍റേതാണു വെളിപ്പെടുത്തല്‍. അതേ സമയം പരിസ്ഥിതി സൗഹൃദ വ്യവസായം വരുമെന്ന പ്രതീക്ഷയിലാണ് മേഖലയൊന്നാകെ.  

 

അടിയന്തരാവസ്ഥാ തടവിനുശേഷം വിപ്ലവ പ്രതീക്ഷകള്‍ അസ്തമിച്ച വാസുവിലേക്ക് ട്രേഡ് യൂണിയനിസം കയറ്റിവിട്ടതു തന്നെ ഗ്രാസിമിലെ തൊഴിലാളികളാണ്. തൊഴിലാളി നേതാവായെത്തി പരിസ്ഥിതി സമരത്തിന്‍റെ മുഖമായ  വാസു ഉറപ്പിച്ചു പറയുന്നുണ്ട് ഫാക്ടറി പൂട്ടല്‍  ലക്ഷ്യമേ ആയിരുന്നില്ലെന്ന് 

 

ഫാക്ടറി പൂട്ടിയതോടെ ഗ്രാസിമിനെ ചുറ്റിപറ്റി വളര്‍ന്ന മലബാറിന്‍റെ സാമ്പത്തിക വ്യവസ്ഥ മൂക്കും കുത്തിവീണു.  വരുമാനത്തില്‍ മുന്നില്‍ നിന്ന സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്ന മാവൂര്‍ ഇന്ന് ദൈനംദിന ചെലവുകള്‍ക്കു പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. പരിസ്ഥിതിക്കു ദോഷമില്ലാത്ത ഗ്രാസിം നല്‍കിയിരുന്ന തൊഴിലിന്റെ പകുതിയെങ്കിലും നല്‍കാന്‍ കഴിയുന്ന വ്യവസായമാണ് പഞ്ചായത്ത് ലക്ഷ്യം. 

 

വ്യവസായ വകുപ്പ് നടത്തുന്ന ശ്രമങ്ങളിലാണ് ഇനിയുള്ള പ്രതീക്ഷകള്‍ മുഴുവന്‍. 

 

ENGLISH SUMMARY:

Gwalior Rayons Mavoor's closure was not the primary goal of anti-pollution protesters, according to Gro Vaso, a key leader of the movement.