wayanad-noolpuzha

TOPICS COVERED

  • 2022ല്‍ അന്നത്തെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനാണ് തടയണ നവീകരണം ഉദ്ഘാടനം ചെയ്തത്. നിലവിലുള്ളത് നവീകരിച്ച് വെള്ളം സംഭരിച്ച് കനാൽ വഴി സമീപത്തെ മാതമംഗലം, പുത്തൻകുന്ന്, തീണൂർ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം.

വയനാട് നൂൽപ്പുഴയില്‍ പാടശേഖരങ്ങളിലെ ജലസേചനത്തിനായി  ഒന്നരക്കോടി രൂപ മുടക്കി ആരംഭിച്ച തടയണ നവീകരണം പാതിവഴിയിൽ. മഴക്കാലത്ത് പോലും കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്  കർഷകർ. പലരും സ്വന്തം ചെലവിൽ കുഴൽകിണര്‍ കുഴിച്ച്, അതിൽ നിന്നാണ്  പാടത്ത് വെള്ളമെത്തിക്കുന്നത്. 

 

2022ല്‍ അന്നത്തെ   ജലസേചന വകുപ്പ് മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനാണ്  തടയണ നവീകരണം ഉദ്ഘാടനം ചെയ്തത്. നിലവിലുള്ളത്  നവീകരിച്ച് വെള്ളം സംഭരിച്ച് കനാൽ വഴി സമീപത്തെ മാതമംഗലം, പുത്തൻകുന്ന്, തീണൂർ  പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ  നാല് വർഷം കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയില്ല. മോട്ടോർ പുരയുടെ പണി മാത്രമാണ് അല്‍പമെങ്കിലും നടന്നത്. കരാറുകാരനും പണി ഉപേക്ഷിച്ച മട്ടാണ്. മഴയുടെ ലഭ്യത കുറഞ്ഞതോടെ സ്വന്തം നിലയിൽ കുഴൽകിണർ കുഴിച്ചാണ് പലരും കൃഷിയിറക്കിയിരിക്കുന്നത്. എന്നാൽ ഈ രീതി എത്രനാൾ തുടരാനാകുമെന്ന് ഇവര്‍ക്കറിയില്ല. 

 

തടയണ പരിസരം വരെ വൈദ്യുതി ലൈൻ ഉണ്ട്. എന്നാൽ പദ്ധതി പൂർത്തീകരിക്കാത്തത് കാരണം ലൈന്‍ ചാര്‍ജ് ചെയ്തിട്ടില്ല.  പദ്ധതി വൈകുന്ന സാഹചര്യത്തിൽ, വൈദ്യുതി ലൈനെങ്കിലും ചാർജ് ചെയ്താല്‍ കുഴല്‍ കിണറില്‍ നിന്നെങ്കിലും വെള്ളം പമ്പ് ചെയ്യാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.

ENGLISH SUMMARY:

The ₹1.5 crore check dam renovation project in Noolpuzha, Wayanad, which was inaugurated by former Irrigation Minister Roshy Augustine in 2022, remains incomplete after four years, leaving farmers without adequate irrigation.