boat

വനമേഖലയോട് ചേർന്ന് പ്രകൃതികാഴ്ചകൾ കണ്ട്, പെരിയാറിലൂടെ ഒരുബോട്ട് സവാരി. കോതമംഗലം ഭൂതത്താൻകെട്ടിൽ ആണ് വീണ്ടും ബോട്ട് സവാരി തുടങ്ങിയത്. വലുതും ചെറുതുമായ ഏഴ് ബോട്ടുകളാണ് പെരിയാറിന്റെ തീരത്ത് സജ്ജമാക്കിയിട്ടുള്ളത്. 

ഈ വിനോദസഞ്ചാര കേന്ദ്രം വീണ്ടും സഞ്ചാരികളുടെ പറുദീസയാക്കുകയാണ്. നദിയിലൂടെ കാട്ടിനകത്തേക്ക് നീങ്ങുന്ന ബോട്ട് സവാരിയാണ് ഇവിടെ എത്തുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട അനുഭവം. ഈ യാത്രയിൽ ആന, മാൻ, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും വിവിധ കാട്ടുപക്ഷികളെയും കാണാം.

ബോട്ട് സവാരി വീണ്ടും സജീവമായതോടെ ഭൂതത്താൻകെട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇപ്പോൾ 7 ബോട്ടുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചതോടെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവായിരിക്കുകയാണ്.

ENGLISH SUMMARY:

Periyar boat safari at Bhoothathankettu offers a unique nature experience, allowing visitors to witness wildlife and lush landscapes along the river. This reintroduced tourist attraction in Kothamangalam is expected to draw more travelers seeking adventure and natural beauty.