indel-money

TOPICS COVERED

കൊച്ചി ഇടപ്പള്ളി ടോൾ ജംക്‌ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇനി വേറെ ലെവലാണ്. കളമശേരി നഗരസഭയുമായി സഹകരിച്ച് ടോള്‍ ജംക്‌ഷനില്‍ രണ്ട് സ്മാര്‍ട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഇന്‍ഡെല്‍ മണി തയാറാക്കിയിരിക്കുന്നത്. മന്ത്രി പി.രാജീവിന്റെ 'ഒപ്പം' പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡിന്റെ ഇരുവശത്തുമായി രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾ തയാറാക്കിയത്. രാത്രിസമയങ്ങളില്‍ മികച്ച സുരക്ഷയും കാഴ്ചയും ഉറപ്പാക്കുന്നതിനായി സ്മാര്‍ട്ട് ലൈറ്റിങ്, കളമശേരി പൊലീസ് സ്‌റ്റേഷനുമായി ബന്ധിപ്പിച്ച് 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള സിസിടിവി സംവിധാനം, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്, ഇന്‍ബില്‍റ്റ് സ്പീക്കറുകള്‍, വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സൗരോര്‍ജ സംവിധാനം, ടിക്കറ്റ് ബുക്കിങ് കിയോസ്ക് തുടങ്ങിയവ ഈ സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകളെ വേറിട്ടതാക്കുന്നു. മന്ത്രി പി.രാജീവ് ബസ് ഷെൽട്ടറുകളുടെ ഉദ്ഘാടനം നിർവഹിച്ചു. സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തിയാണ് സ്മാര്‍ട്ട് സംവിധാനങ്ങളെന്ന് ഇൻഡെൽ മണി അധികൃതർ പറഞ്ഞു.

ENGLISH SUMMARY:

Smart bus shelters have been set up at Kochi's Edappally Toll Junction, enhancing the waiting experience for commuters. These state-of-the-art facilities, developed in collaboration with Kalamassery Municipality and under Minister P. Rajeev's 'Oppam' project, offer advanced features for safety and convenience.