കൊച്ചിയിൽ പാലവും റോഡും ചേരുന്നിടത്തെ താഴ്ചകൾ കാരണമുള്ള അപകടങ്ങൾ തുടർക്കഥയാകുന്നു. അരൂർ ഇടപ്പള്ളി ബൈപ്പാസിലാണ് കൂടുതൽ അപകടങ്ങളും. ബസുകളടക്കമുള്ള വാഹനങ്ങളിലെ യാത്രക്കാർക്ക് കൂടുതലും തലയ്ക്കാണ് പരുക്കേൽക്കുന്നത്
അരൂർ-ഇടപ്പള്ളി ബൈപ്പാസിലെ ആശുപത്രികളിലേക്ക് തലയിൽ പരുക്കുപറ്റിയ യാത്രക്കാരുമായി ബസ് എത്തുന്നത് ഇതാദ്യമായിട്ടല്ല. കാരണമെന്താണെന്ന് അറിയണമെങ്കിൽ ബൈപ്പാസിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയൊന്ന് സഞ്ചരിച്ചാൽ മതി. ചെറുതും വലുതുമായ ഒൻപത് പാലങ്ങളുണ്ട് ഈ ഇരുപത് കിലോമീറ്ററിനിടയിൽ. ഓരോ പാലത്തിൻ്റെയും ഇരുഭാഗത്തും അപ്രോച്ച് റോഡ് താഴ്ന്ന നിലയിലാണ്. ഇതോടെ ചാട്ടത്തോട് കൂടി മാത്രമേ വാഹനങ്ങൾക്ക് പാലത്തിൽ പ്രവേശിക്കാനാകൂ. ഈ ചാട്ടമാണ് യാത്രക്കാരെ പരുക്കേൽപ്പിക്കുന്നത്. വേഗതയിലെത്തുന്ന വലിയ വാഹനങ്ങളിലെ യാത്രക്കാർക്കാണ് പ്രധാനമായും പരുക്കേൽക്കുന്നത്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പ്രശ്നം പരിഹരിക്കാൻ ദേശീയപാത അധികൃതരോ, ബന്ധപ്പെട്ടവരോ ശ്രമിക്കുന്നുമില്ല.