kalamassery-frisb

ലഹരിവിരുദ്ധപ്രചാരണത്തിനും പ്രവർത്തനത്തിനും കായികമാതൃക തിരഞ്ഞെടുത്ത് കളമശ്ശേരി പോളിടെക്നിക് കോളജ്. അൾട്ടിമേറ്റ് ഫ്രിസ്ബീ എന്ന ഇനമാണ് ഇതിനായി കുട്ടികൾ തിരഞ്ഞെടുത്തത്. 

വൻ കഞ്ചാവ് വേട്ടയുടെ പേരിൽ കുപ്രസിദ്ധിയാർജിച്ച കോളജ് എന്ന മുദ്ര. ആ ചീത്തപ്പേരിന്‍റെ ഭാരം ചുമന്നത് തെറ്റൊന്നും ചെയ്യാത്ത നൂറുകണക്കിന് കുട്ടികളും. സ്ഥിരമായി കേൾക്കേണ്ടി വരുന്ന കളിയാക്കലുകളിൽ നിന്ന് ഒളിച്ചോടാതെ കോളജിന് ഉണ്ടായ ചീത്ത പേരുമാറ്റാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. എന്‍.എസ്.എസ് യൂണിറ്റ് ആണ് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തിന് കരുത്തായി അധ്യാപകരും ഒപ്പം നിന്നു. അങ്ങനെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമം പുതിയൊരു മാതൃകയായി.

ENGLISH SUMMARY:

Ultimate Frisbee anti-drug campaign at Kalamassery Polytechnic is an initiative by students and NSS to combat the college's negative reputation. This sports-led approach aims to build student confidence and create positive change