കളിമണ്‍പാത്ര നിര്‍മാണം ഹൈടെക്കാക്കി മെക്കാനിക്കല്‍ എന്‍ജിനീയറായ കൊച്ചി കത്രിക്കടവ് സ്വദേശി അജയ് ജോണ്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് അജയ് വ്യത്യസ്ത നിറത്തിലും ആകൃതിയിലുമുള്ള സെറാമിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.
സംരംഭകനാകണമെന്ന ആഗ്രഹമാണ് മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന അജയ് ജോണിനെ കരകൗശല നിര്‍മാണ രംഗത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചത്. ഡിസൈനിങിനോടുള്ള താല്‍പര്യവും എന്‍ജീനിയറിങ് മേഖലയിലെ വൈവിധ്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് എന്ത് ചെയ്യാനാകുമെന്ന ചിന്തയില്‍ നിന്നാണ് ഫാബ് സെറാമിക് എന്ന സ്ഥാപനത്തിന്‍റെ തുടക്കം.
ഡിസൈനിങ് സോഫ്‌വെയറുകളുടെ സഹായത്തോടെ രൂപഘടന തയ്യാറാക്കി യന്ത്രങ്ങളുപയോഗിച്ചാണ് നിര്‍മാണം. കുറഞ്ഞ സമയത്തിനുള്ളില്‍ വിവിധ ഡിസൈനുകളിലുള്ള കളിമണ്‍ പാത്രങ്ങള്‍, ഹോം ഡെക്കര്‍ ഐറ്റംസ്, സെറാമിക് പോട്ട്സ് തുടങ്ങിയവ നിര്‍മിക്കാമെന്നതാണ് പ്രത്യേകത.
ആവശ്യക്കാരുടെ ഇഷ്ടാനുസരണം ഏത് വലുപ്പത്തിലും, ആകൃതിയിലുമുള്ള കളിമണ്‍ വസ്തുക്കങ്ങളും നിര്‍മിക്കാനാകും. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ് വേറിട്ട കരകൗശല വസ്തുക്കള്‍ വാങ്ങാനായി നിരവധിപ്പേരാണ് അജയെ തേടിയെത്തുന്നത്.