മനുഷ്യ ശരീരത്തിൽ റോബോട്ടുകൾ ശസ്ത്രക്രിയകൾ ചെയ്യുന്നതെങ്ങനെയെന്ന് അടുത്തറിയാൻ പൊതുജനങ്ങൾക്ക് അവസരം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് സർജിക്കൽ റോബോട്ടിക് സിസ്റ്റത്തിന്റെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
റോബോട്ടിക് സർജറിയും ഡാവിഞ്ചി രീതിയും എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഈ പ്രദർശനത്തിലെത്തിയാൽ മതി. അതീവ സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിന് റോബോട്ടിക് സർജറി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കണ്ടറിയാം. ഇൻറ്റ്യുറ്റിവ് എക്സ്പീരിയൻസ് സെന്ററുമായി സഹകരിച്ചാണ് പ്രദർശനം.
റോബോട്ടിക് സർജറിയെ കുറിച്ചുള്ള വിശദാംശങ്ങൾ, ആരോഗ്യ രംഗത്ത് റോബോട്ടിക്സിന്റെ സാദ്ധ്യതകളും പ്രദർശനത്തിനുണ്ട്. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പ്രദർശനം.