എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദം ഊട്ട് ഉദ്ഘാടനം ചെയ്തു മമ്മൂട്ടി. ഉല്‍സവാഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങില്‍ മമ്മൂട്ടി അന്നം വിളമ്പി. പത്മാ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യ ചടങ്ങാണിത്.
എറണാകുളത്തപ്പൻ ഉൽസവാഘോഷങ്ങളുടെ ഭാഗമായ പ്രസാദഊട്ടിലേക്ക് മമ്മൂട്ടിക്ക് നേരത്തെ തന്നെ ക്ഷണം ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി പത്മ പുരസ്കാര നേട്ടം എത്തിയതോടെ പൊന്നാടയണിയിച്ച് മമ്മൂട്ടിയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു.
ഇന്ന് മുതൽ നാല് ദിവസങ്ങളിലായി ലക്ഷക്കണക്കിന് ഭക്തരാണ് എറണാകുളത്തപ്പന്റെ പ്രസാദഊട്ടിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തുക. പ്രസാദമുണ്ട് എറണാകുളത്തപ്പനെ വണങ്ങി സംതൃപ്തിയോടെ മടക്കം