patriot

TOPICS COVERED

പ്രേക്ഷകര്‍ ഒന്നാകെ ഈ വര്‍ഷം റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് 'പാട്രിയറ്റ്'. വലിയ ഇടവേളക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നതിനുപുറമേ വലിയ താരനിര തന്നെയാണ് 'പാട്രിയറ്റി'ല്‍ അണിനിരക്കുന്നത്. ആവേശം ഇരട്ടിയാക്കി ചിത്രത്തിന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരിക്കുകയാണ്. 

മമ്മൂട്ടി, മോഹന്‍ലാല്‍ കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഓടിക്കുന്ന വണ്ടിയില്‍ സണ്‍റൂഫിന് മുകളില്‍ ഷൂട്ടിനായി ലക്ഷ്യം വക്കുന്ന മോഹന്‍ലാലിനേയും ഡ്രൈവര്‍ സീറ്റിനടുത്തുള്ള സീറ്റിന്‍റെ വിന്‍ഡോയിലൂടെ തോക്ക് ചൂണ്ടുന്ന മമ്മൂട്ടിയേയുമാണ് പോസ്റ്ററില്‍ കാണുന്നത്. റഫ് ലുക്കിലാണ് മൂവരും. 

മുന്‍പ് കമല്‍ ഹാസനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രൊമോ വിഡിയോ പുറത്തുവന്നപ്പോള്‍ പാട്രിയറ്റിന് പരിഹാസവും ട്രോളുകളും വന്നിരുന്നു. തമിഴിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നിച്ച പ്രൊമോയുടെ ക്വാളിറ്റി മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നിച്ചെത്തിയ പോസ്റ്ററിനും ട്രെയിലറിനും കിട്ടിയില്ലെന്നായിരുന്നു പരിഹാസം. അങ്ങനെ ട്രോളിയവര്‍ ഈ പോസ്റ്റര്‍ വന്നു കാണണം എന്നാണ് സൈബറിടം പറയുന്നത്. എന്തായാലും പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ തൂക്കിയിരിക്കുകയാണ്. 

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' വിഷു റിലീസായി തിയേറ്ററുകളിലെത്തും. നയന്‍താര, ഫഹദ് ഫാസില്‍ രഞ്ജി പണിക്കര്‍, സെറീന്‍ ഷിഹാബ്, ഷഹീന്‍ സിദ്ദിഖ്, രാജിവ് മേനോന്‍, പ്രകാശ് ബെലവാഡി, ഗോവിന്ദ് കൃഷ്ണ, പ്രശാന്ത് നായര്‍, ഡാനിഷ് ഹുസൈന്‍, സനല്‍ അമന്‍ തുടങ്ങി മികച്ച അഭിനേതാക്കളുടെ വലിയ നിര തന്നെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പാട്രിയറ്റിന്‍റെ ഭാഗമാകുന്നു. സുഷിന്‍ ശ്യാം ആണ് സംഗീതം. കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലഡാക്ക്, ഷാര്‍ജ, ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു ചിത്രീകരണം. 

ENGLISH SUMMARY:

Patriot movie has generated significant excitement among audiences, with its highly anticipated release date drawing near. The film brings together Malayalam superstars Mohanlal and Mammootty after a considerable gap, alongside an ensemble cast, and the recent release of its second look poster has further amplified the buzz.