fire

TOPICS COVERED

എറണാകുളം വടക്കൻ പറവൂരിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപി‌‌‌ടിത്തം. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ല. 

 

പറവൂർ വെടിമറയിൽ വാട്ടർ ടാങ്കുകൾ ഉൾപ്പെടെ നിർമിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണിലെ ജോലിക്കാരായ എട്ടു കുടുംബങ്ങൾ സമീപത്തായി താമസിച്ചിരുന്നു. പുക ഉയരുന്നത് കണ്ട് ഇവർ ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ കെമിക്കൽ വസ്തുക്കൾ സൂക്ഷിച്ചിരുന്നു എന്ന് നാട്ടുകാർ പറയുന്നു. 

ലക്ഷങ്ങളുടെ സാധനസാമഗ്രികൾ കത്തി നശിച്ചു. ആലുവ, അങ്കമാലി, ഉൾപ്പെടെ ജില്ലയിലെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി ഇന്ന് രാവിലെ 11 മണിയോടെയാണ് തീ പൂർണമായും കെടുത്തിയത് .

ENGLISH SUMMARY:

A major fire broke out at a plastic godown in North Paravur, Ernakulam, around midnight. Firefighters battled the blaze for several hours before bringing it under complete control. Fortunately, no casualties were reported.