ഓണം ഫെയറിന് മറൈൻ ഡ്രൈവിൽ തുടക്കം; ആകർഷമായി 'സമൃദ്ധി' ഓണക്കിറ്റ്

സപ്ലൈകോ എറണാകുളം ജില്ലാതല ഓണം ഫെയറിന് മറൈൻ ഡ്രൈവിൽ തുടക്കം. അവശ്യ സാധനങ്ങൾ മേളയിൽ ഉറപ്പാക്കിയിട്ടുണ്ട്. സമൃദ്ധി ഓണക്കിറ്റാണ് പ്രധാന ആകർഷണം. വിലക്കയറ്റം തടയാൻ  ന്യായമായ വിലയ്ക്കു ഗുണമേന്മയുളള അവശ്യ സാധനങ്ങൾ‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഓണം ഫെയർ സംഘടിപ്പിക്കുന്നത്. 

ഓണത്തിന് 'സമൃദ്ധി' എന്ന പേരിൽ 17 ഇനങ്ങൾ‍ അടങ്ങിയ സ്‌പെഷൽ ഓണക്കിറ്റ് സപ്ലൈകോ വിപണനശാലകൾ‍ വഴി  വിതരണം ചെയ്യുന്നുണ്ട്. 1000 രൂപ വിലവരുന്ന 'സമൃദ്ധി ഓണക്കിറ്റ്' 900 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ജില്ലാ കേന്ദ്രങ്ങളിൽ‍ നടത്തുന്ന ഫെയറിനൊപ്പം താലൂക്ക് ഫെയറുകളും മിനി ഫെയറുകളും നടത്തും. സെപ്റ്റംബര്‍ 7 വരെയാണ് മേള.