ആയിരത്തോളം വാഴകളും കവുങ്ങുകളും നശിപ്പിച്ചു;പൈപ്പുകള്‍ പിഴുതെറിഞ്ഞു;കാട്ടാനഭീതിയില്‍ തൃശൂര്‍

wild-elephant-attack
SHARE

തൃശൂർ വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മേലില്ലം മേഖലയിൽ ആയിരത്തോളം വാഴകളും കവുങ്ങുകളും കാട്ടാനകൾ നശിപ്പിച്ചു. തോട്ടത്തിലെ ജലവിതരണ പൈപ്പുകളും പിഴുതെറിഞ്ഞു. കർഷകർക്കുണ്ടായത്  വൻനാശനഷ്ടമാണ്.  

കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാട്ടാനകൾ എത്തിയത്. വാഴകളും കവുങ്ങുകളും നശിപ്പിച്ചു. കാട്ടാനകളുടെ ചിഹ്നം വിളി കേട്ട് നാട്ടുകാർ ഭയന്നു. നേരംപുലർന്ന ശേഷമാണ് കൃഷിത്തോട്ടത്തിലെ നഷ്ടം വ്യക്തമായത്. ആയിരത്തിലേറെ വാഴകളും കവുങ്ങുകളും നശിപ്പിക്കപ്പെട്ടു. വേനൽക്കാലത്തു നനയ്ക്കാൻ സ്ഥാപിച്ച ജലവിതരണ പൈപ്പുകളും തകർത്തു. വിവരമറിഞ്ഞ് എ.സി.മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. കടം വാങ്ങി കൃഷി തുടങ്ങിയവരാണ് ഇവർ. നഷ്ടപരിഹാരം കിട്ടാതായാൽ സാമ്പത്തിക ബാധ്യത താങ്ങാനാകില്ല.

മച്ചാട് വനമേഖലയിൽ നിന്നാണ് വരവ്. വാഴാനി, അകമല മേഖലകളിൽ സ്ഥിരമായി കാട്ടാനകൾ വരുന്നുണ്ട്. വനമേഖലയിൽ വൈദ്യുത വേലി സ്ഥാപിക്കണമെന്നാണ് ആവശ്യം.

MORE IN CENTRAL
SHOW MORE