എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം പടരുന്നു; മൂന്നാഴ്ചയ്ക്കിടെ 189 പേര്‍ക്ക് രോഗം

jaundice-ernakulam (1)
SHARE

മഞ്ഞപ്പിത്തം പടരുന്ന എറണാകുളം വേങ്ങൂരില്‍ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 189 ആയി. വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെടുന്നു.  

ഏപ്രില്‍ 17ന് ആരംഭിച്ച മഞ്ഞപ്പിത്തബാധ വേങ്ങൂരില്‍ ഇപ്പോഴും പൂര്‍ണ നിയന്ത്രണത്തിലായിട്ടില്ല. മൂന്നാഴ്ചക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 189 പേര്‍ക്ക് ദിവസേന കുറഞ്ഞത് പത്ത് പേര്‍ക്കെങ്കിലും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നു. പക്ഷേ ഇവരിലെ രോഗലക്ഷണങ്ങളില്‍ അത്രകണ്ട് തീവ്രതയില്ലാത്തതിനാല്‍ ആശങ്കപെടേണ്ട സാഹചര്യ ഒഴിഞ്ഞെന്ന ആശ്വാസമുണ്ട്. 43 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മൂന്ന് പേര്‍ ഗുരുതരാവസ്ഥതയില്‍ തുടരുന്നു. ചികിത്സാസഹായം കണ്ടെത്തുന്നതിനായി പഞ്ചായത്ത് ചികിത്സാസഹായ നിധിയും രൂപീകരിച്ചിട്ടുണ്ട്.

വക്കുവള്ളിയിലെ ജലസംഭരണിയാണ് മഞ്ഞപ്പിത്തബാധയുടെ ഉറവിടമെന്ന് സ്ഥിരീകരിച്ചതോടെ ജലഅതോറിറ്റിക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്. ക്ലോറിനേഷനില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയും വേങ്ങൂര്‍ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെടുന്നുണ്ട്.

MORE IN CENTRAL
SHOW MORE