'സര്‍ക്കാര്‍ സ്വകാര്യ മില്ലുടകളെ സഹായിക്കുന്നു'; നെല്ലളന്ന് പിന്തുണച്ച് ഷാഫി

നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്വകാര്യ മില്ലുമടകളെ സഹായിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കൊയ്ത്തും സംഭരണവും മുന്നില്‍ക്കണ്ട് യാതൊരുവിധ മുന്നൊരുക്കവും സപ്ലൈക്കോ നടത്തിയിട്ടില്ലെന്നും ഷാഫി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നില്‍ നെല്ലളന്ന്,,,,, കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചു. 

ഈ അളവ് സര്‍ക്കാരിന് തെറ്റിയതിലാണ് പ്രതിഷേധം. കൊയ്തെടുത്ത നെല്ല് എന്ത് ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ റോഡിലും വീടിന്റെ ചായ്പിലുമായി കൂട്ടിയിട്ടിരിക്കുന്നു. പാകമായിട്ടും സംഭരിക്കാന്‍ ആളില്ലാത്തതിനാല്‍ നെല്ല് പാടത്ത് തന്നെ മണ്ണടിയുന്ന അവസ്ഥയുമുണ്ട്. സ്വകാര്യ മില്ലുടമകളുമായി ചര്‍ച്ച ചെയ്യുന്നുവെന്ന് പറയുന്നതല്ലാതെ പരിഹാരമുണ്ടാകുന്നില്ല. ഇത് സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നടപടിയെന്ന് സംശയം കൂട്ടുന്നു. 

നെല്ല് അളന്ന് ചാക്കിലാക്കിയതിന് പിന്നാലെ പൊലീസ് വലയം ഭേദിച്ച് ഷാഫിയും പ്രവര്‍ത്തകരും കവാടം കടന്ന് അകത്ത് കയറി. കലക്ടറേറ്റിന് മുന്നിലെ ഗാന്ധിപ്രതിമക്ക് സമീപം നെല്ല് സമര്‍പ്പിച്ച് പ്രതിഷേധം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ നെല്ലളക്കലിന്റെ ഭാഗമായി.