ഓണത്തിന് വിളവെടുക്കാന്‍ പച്ചക്കറിയും പൂക്കളും തൃശൂര്‍ അന്തിക്കാട് കൃഷിയിറക്കി. കൃഷിമന്ത്രി പി.പ്രസാദ് നേരിട്ടെത്തിയാണ് അന്തിക്കാട്ടെ വിവിധയിടങ്ങളില്‍ കൃഷിയിറക്കിയത്. സംവിധായകന് സത്യന് അന്തിക്കാടിന്റെ ഭൂമിയിലും പൂകൃഷി തുടങ്ങി.
വി.കെ.മോഹനന് സ്മൃതിയുടെ ഭാഗമായി തൃശൂര്‍ അന്തിക്കാട്ടെ അഞ്ചേക്കറിലാണ് പൂകൃഷിയും പച്ചക്കറി കൃഷിയും തുടങ്ങിയത്. ഓണത്തിന് വിളവെടുക്കുകയാണ് ലക്ഷ്യം. മുന്‍കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കൃഷിയിറക്കിയത്. വൃക്ഷതൈ നടാനും കൃഷി പരിപാലിക്കാനും കൃഷിമന്ത്രി പി.പ്രസാദ് നേരിട്ടെത്തി. സംവിധായകന് സത്യന് അന്തിക്കാടിന്റെ വീടിനോടു ചേര്‍ന്നുള്ള ഭൂമിയിലാണ് പൂകൃഷിയും ചോളകൃഷിയും തുടങ്ങിയത്.
ഓണത്തിന്റെ പൂവിപണിയിലേക്ക് അന്തിക്കാട് നിന്നുള്ള വിവിധയിനം പൂക്കളും ഇക്കുറിയുണ്ടാകും. വിളവെടുപ്പും പ്രൗഡഗംഭീരമായി നടത്താനാണ് സംഘാടകരുടെ തീരുമാനം.