കന്നുകാലികള്‍ക്കിടിയില്‍ കുളമ്പ് രോഗം പടരുന്നു; ക്ഷീരകർഷകർ ആശങ്കയിൽ

ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തി അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ കന്നുകാലികള്‍ക്കിടിയില്‍ കുളമ്പ് രോഗം പടരുന്നു. കുമരകം, അയ്മനം പഞ്ചായത്തില്‍ നിരവധി കന്നുകാലികളില്‍ രോഗം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി രോഗബാധിത മേഖലകളില്‍ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

കോവിഡ് ദുരിതത്തിലാക്കിയ ക്ഷീരകര്‍ഷക്ക് ഇരുട്ടടിയാകുകയാണ് കുളമ്പ് രോഗം. കോട്ടയം ജില്ലയില്‍ അയ്മനം, കുമരകം, ചീപ്പുങ്കല്‍ മേഖലയിലാണ് രോഗം വ്യാപിച്ചിട്ടുള്ളത്. ചീപ്പുങ്കല്‍ തുരുത്തേല്‍ ജെസി, കലുങ്കില്‍ ജോഷി എന്നിവരുടെ എട്ട് വീതം പശുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂടുതല്‍ പശുക്കള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തി. കാലികളില്‍ ആദ്യം കാലുകടച്ചിലാണ് ലക്ഷണമായി കണ്ടത്. പിന്നീട് തീറ്റ എടുക്കാതെ ആയി താമസിയാതെ കുളമ്പിന് സമീപം നീര് പ്രത്യക്ഷപ്പെട്ടു. 

ചീപ്പുങ്കലില്‍ ജില്ലാ വെറ്ററിനറി മൊബൈല്‍ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ പരിശോധനയും കുത്തിവെയ്പ്പും തുടരുകയാണ്. ലോക്ഡൗണ്‍ കാലത്ത് പാല്‍ വില്‍പന പോലും മുടങ്ങി. കാലികള്‍ക്ക് കാലിത്തീറ്റ വാങ്ങി നല്‍കാന്‍ കഴിയാത്ത ഗതികേടിലാണ് കര്‍ഷകര്‍.