കുതിരാനിൽ ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം; അടഞ്ഞ കനാൽ തുറന്നു

തൃശൂർ കുതിരാനിൽ ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം മൂലം അടഞ്ഞ കന്നാൽ നാട്ടുകാർ തുറന്നു. വഴക്കും പാറയിലെ ചെറുകനാലാണ് നാട്ടുകാർ തുറന്നത്.  പീച്ചി ഡാമിലെ വലുതുകര കനാലിൻ്റെ ഉപകനാലായ വഴക്കുംപാറ കനാലാണിത്. കുതിരാൻ കയറ്റം ആരംഭിക്കുന്ന ഭാഗത്ത് വെള്ളം ഒഴുകി പോകാതെ  കെട്ടി കെടുക്കുകയായിരുന്നു. റോഡിൻ്റെ അടിയിലൂടെയുള്ള പാലത്തിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത്. എന്നാൽ , കനാൽ പൊളിച്ച് റോഡിനായി മണ്ണിട്ടു മൂടി. ഈ കനാലിലൂടെ വരുന്ന വെള്ളമാണ്

ഒമ്പതാം വാർഡിലേയും ആറാം വാർഡിലേയും എല്ലാ ജലസ്രോതസുകളുടേയും ആശ്രയം  വഴക്കുപാറ പഞ്ചായത്ത് കുളം നിറക്കുന്നത് മാത്രമല്ല മൂന്ന് കുടിവെള്ള പദ്ധതികളും റീച്ചാർജ് ചെയുന്നതും ഈ വെള്ളം കൊണ്ടാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ ഇടപെടൽ .കനാൽ അടഞ്ഞത് തുറക്കാൻ ദേശീയപാത നിർമാണ കമ്പനിയോട് പലതവണ പറഞ്ഞു. ആരും ഇടപ്പെട്ടില്ല. ഇതിനിടെ പ്രദേശത്തെ  പാലത്തിൻ്റെ പണികൾ നാട്ടുകാർ തടഞ്ഞു. പിന്നാലെ , കനാൽ തുറക്കാനും നാട്ടുകാർക്ക് കഴിഞ്ഞു.