കാട്ടുപന്നിയുടെ ആക്രമണം; ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ഇടുക്കിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്.  സേനാപതി ഒട്ടാത്തിക്കാനം സ്വദേശി കെ.ജെ.തോമസിനാണ് 

കാട്ടുപന്നിയുടെ അക്രമണത്തില്‍ പരുക്കേറ്റത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന  തോമസിന്‍റെ മുകളിലേയ്ക്ക് കാട്ടുപന്നി ചാടിവീഴുകയായിരുന്നു.  

അമ്പതടി താഴ്ച്ചയിലേക്ക് വീണ് തോളെല്ലിനും വാരിയെല്ലിനും പരുക്കേറ്റ തോമസ് ചികിൽസയിലാണ്. 

ഇടുക്കിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് വെങ്കലപ്പാറമേടിന് സമീപത്തുവച്ച് കാട്ടുപന്നി തോമസിന് മുകളിലേയ്ക്ക് ചാടി  വീണത്. നിയന്ത്രണം തെറ്റി അമ്പതടിയോളം താഴ്ചയിലേക്ക് വീണ തോമസ് മരക്കുറ്റിയിൽ 

പിടിച്ചുകിടന്നു. മുന്നൂറടിതാഴ്ചയിലേയ്ക്ക് പതിച്ച മുച്ചക്ര വാഹനം പൂര്‍ണമായി തകര്‍ന്നു. 

രണ്ടായിരത്തി എട്ടിൽ ഉണ്ടായ വാഹനാപകടത്തിലാണ് തോമസിന് കാല് നഷ്ടമായത്. സമീപകാലത്തായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും 

കൃഷി ചെയ്ത് ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും  നാട്ടുകാരും പരാതിപ്പെടുന്നു. വന്യമൃഗ ശല്യത്തിന് അടിയന്തര  പരിഹാരം കാണാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.