ലോക്ഡൗണ്‍ കൃഷി; സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ഥികളിറക്കിയ നെല്‍കൃഷി വിളവെടുത്തു

കോവിഡ് ലോക്ഡൗണ്‍ കാലത്ത്  സ്പോര്‍ട്സ് സ്കൂളിലെ വിദ്യാര്‍ഥികളിറക്കിയ  നെല്‍കൃഷി  വിളവെടുത്തു. ഇടുക്കി പുറപ്പുഴയിലെ പാടത്തായിരുന്ന കൊയ്ത്തുല്‍സവം.

ലോക്ഡൗണ്‍ കാലത്ത്  തൊടുപുഴ സോക്കർ സ്കൂളിലെ കുട്ടികള്‍ കായിക പരിശീലനം മുടങ്ങി വീട്ടിലിരുന്നു മടുത്തപ്പോഴാണ് പുറപ്പുഴയിലെ പാടത്ത് നെല്‍കൃഷിയിറക്കിയത്. കോവിഡ് കാലം അവസാനിച്ചില്ലെങ്കിലും നൂറുമേനി വിളവാണ് ഇവര്‍ അധ്വാനിച്ച് നേടിയത്.

കോവിഡ്  മാനദണ്ഡങ്ങൾ  പാലിച്ച്  സാമൂഹിക അകലം പാലിച്ചായിരുന്നു  കൊയ്ത്തുല്‍സവം. മുൻ സന്തോഷ് ട്രോഫി താരം പി.എ  സലിംകുട്ടി പരിപാടിക്ക് നേതൃത്വം നല്‍കി. 

കാല്‍പന്തുകളിയും മറ്റ് പരിശീലനപരിപാടികളും കോവിഡ് പ്രതിസന്ധിയില്‍ കൃത്യമായി നടക്കുന്നില്ലാത്തതിനാല്‍, കൃഷിയില്‍ സജീവമായി തുടരാനാണ് ഇവരുടെ തീരുമാനം.