കോവിഡ്കാല പച്ചക്കറി കൃഷിയുടെ വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍

കോവിഡ്കാല പച്ചക്കറി കൃഷിയുെട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. കൊച്ചി എളമക്കര വീട്ടിലെ മുപ്പത് സെന്റ് ഭൂമിയിലാണ് ലാലിന്റെ 

പച്ചക്കറിത്തോട്ടം. കോവിഡ് കാലത്ത് ഒരുപാട് പേര്‍ക്ക് പ്രചോദനമായി ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോസ് മോഹൻലാല്‍ പങ്കുവച്ചിരുന്നു. 

മുപ്പത് സെന്റ് അടുക്കളത്തോട്ടത്തിൻറെ വീഡിയോയാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ഒറ്റപ്പാലംകാരന്‍ ദാസിനൊപ്പം സ്വന്തം തോട്ടവും പരിസരവും പരിചയപ്പെടുത്തി 

പച്ചക്കറിയിലെ സ്വയംപര്യാപ്തതയും ലാല്‍ വെളിപ്പെടുത്തുന്നു. കോവിഡ് തടസപ്പെടുത്തിയ ബാറോസിന്റെ ഗോവയിലെ ഷൂട്ടിങ് സെറ്റില്‍നിന്ന് അവധിയെടുത്താണ് ജൈവകൃഷി 

ശീലമാക്കി ജിവിതം സുരക്ഷിതമാക്കൂ എന്ന ആഹ്വാനവുമായി സംവിധായകന്‍ മോഹന്‍ലാല്‍  പ്രേക്ഷകരിലേക്ക് എത്തുന്നത്.