പാണഞ്ചേരിയില്‍ കാട്ടാനശല്യം രൂക്ഷം; പൊറുതിമുട്ടി കര്‍ഷകര്‍

തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തിലെ തോണിക്കലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വന്‍കൃഷിനാശം. നഴ്സറിയില്‍ എത്തിയ ആന അഞ്ഞൂറിലേറെ വിവിധ തൈകള്‍ നശിപ്പിച്ചു. 

കഴിഞ്ഞ മൂന്നു ദിവസമായി പാണഞ്ചേരി തോണിക്കലില്‍ കാട്ടാനശല്യം രൂക്ഷമാണ്. 2018ലെ പ്രളയത്തില്‍ വൈദ്യുത വേലി തകര്‍ന്നതായിരുന്നു. പിന്നെ, നേരെയാക്കിയില്ല. ഇതോടെ കാട്ടാനകള്‍ നാട്ടിലേയ്ക്കിറങ്ങി തുടങ്ങി. കഴിഞ്ഞ ദിവസം നഴ്സറിയില്‍ എത്തിയ കാട്ടാന 250 തെങ്ങിന്‍ തൈകള്‍ ഒറ്റയടിക്കു നശിപ്പിച്ചു. പന, മുള, വാഴകള്‍ തുടങ്ങി പലവിധ തൈകള്‍ നശിപ്പിച്ചു. തെങ്ങുകളും കുരുമുളകും വാഴയുമെല്ലാം വേറെ നശിപ്പിച്ചു. കാട്ടാനശല്യത്തില്‍ കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്.

സോളാര്‍ വൈദ്യുത വേലി പുനസ്ഥാപിക്കാതെ കാട്ടാനശല്യം തടയാന്‍ കഴിയില്ല. രാത്രിയില്‍ കാട്ടാനക്കൂട്ടം നാട്ടില്‍ തമ്പടിക്കുകയാണ്. രാത്രികാലങ്ങളില്‍ ആളുകള്‍ക്കു പുറത്തിറങ്ങാന്‍ പോലും  ഭയമാണ്.