ചൊക്കനയിൽ വന്യമൃഗശല്യം രൂക്ഷം; അതിർത്തിയിൽ കിടങ്ങ് നിർമിക്കാനാവശ്യം

തൃശൂര്‍ വെള്ളിക്കുളങ്ങരയ്ക്കു സമീപം ചൊക്കനയില്‍ വന്യമൃഗശല്യം രൂക്ഷം. കാട്ടാനയിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് പതിവാണ്. വനാതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ചൊക്കന മേഖലയില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ ആധിയിലാണ്. കാട്ടാനശല്യമാണ് പ്രശ്നം. വനാതിര്‍ത്തിയോട് ചേര്‍ന്ന് വൈദ്യുതി വേലിയുണ്ടെങ്കിലും കാര്യമില്ല. ആനകള്‍ അതെല്ലാം ഭേദിച്ച് കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് വന്യമൃഗങ്ങളുടെ 

ആക്രമണം. വീടിനു പുറത്തിറങ്ങാന്‍പോലും ആളുകള്‍ക്ക് ഭയമാണ്. അടിയന്തരമായി ആശുപത്രിയില്‍ ചികില്‍സ തേടണമെങ്കിലും പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പ്രത്യേകിച്ച്, രാത്രിയിലാണ് സ്ഥിതി രൂക്ഷം. വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി കെട്ടിയിട്ട് കാര്യമില്ലെന്ന് നാട്ടുകാര്‍ പറയുന്നത്. കിടങ്ങു മാത്രമാണ് ഏകപോംവഴി.

കാട്ടാനകളെ തുരത്താന്‍ പ്രത്യേക സൈറണ്‍ ഘടിപ്പിച്ച വാഹനം ഈ മേഖലയിലുണ്ടായിരുന്നു. നിലവില്‍ ആ വാഹനവും ഇവിടെ നിന്ന് കൊണ്ടുപോയി. പടക്കം പൊട്ടിച്ചിട്ടും കാട്ടാനകള്‍ കാടുകയറാത്ത അവസ്ഥയാണ്.