പകർച്ചവ്യാധി; വടക്കാഞ്ചേരിയിൽ നായകൾക്ക് പ്രതിരോധ കുത്തിവയ്പ്

തൃശൂര്‍ വടക്കാഞ്ചേരിയില്‍ നായകള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ നാലു നായ്ക്കളാണ് ഈ േമഖലയില്‍ ചത്തത്.  വടക്കാഞ്ചേരി പാര്‍ളിക്കാട് പാറ പ്രദേശത്താണ് നായ്ക്കളില്‍ പകര്‍ച്ചവ്യാധി. കനെയ്ന്‍ ഡിസ്റ്റംബര്‍ എന്ന അസുഖമാണ് പടരുന്നത്. ചത്ത നായ്ക്കളെ പരിശോധിച്ചപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. നായ്ക്കളില്‍ നിന്ന് നായ്ക്കളിലേക്ക് മാത്രമേ ഈ അസുഖം പടരൂ. 

മനുഷ്യരിലേക്ക് പടരില്ല. പ്രതിരോധ വാക്സിന്‍ ലഭ്യമാണ്. ഈ മേഖലയിലെ വളര്‍ത്തുനായ്ക്കളില്‍ പ്രതിരോധ വാക്സിനുകള്‍ കുത്തിവച്ചു തുടങ്ങി. പ്രതിദിനം മുപ്പതു നായ്ക്കളില്‍ വരെ പ്രതിരോധ വാക്സിനുകള്‍ കുത്തിവച്ചു. ഇതിനായി, വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭ അധികൃതരുടെ നിര്‍ദ്ദേശം മാനിച്ചാണിത്.

ഇതുവരെ 30 നായ്ക്കള്‍ക്കു പ്രതിരോധ കുത്തിവയ്പ് നടത്തി. വരുംദിവസങ്ങളിലും ഇത് തുടരും.