കുട്ടനാട്ടില്‍ നെല്ല് കൊയ്ത്തും സംഭരണവും പുനരാരംഭിച്ചു

അവശ്യസേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ കുട്ടനാട്ടില്‍ മുടങ്ങിക്കിടന്ന നെല്ലിന്റെ കൊയ്ത്തും സംഭരണവും പുനരാരംഭിച്ചു. നൂറിലധികം യന്ത്രങ്ങള്‍ എത്തിച്ചാണ് കൊയ്ത്തു നടത്തുന്നത്. ഇതുവരെ അമ്പതിനായിരം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു.  

വണ്ടിയില്‍ ഇരുന്ന് എടുത്ത ഷോട്ടില്‍ നെല്‍ചെടികള്‍ യന്ത്രത്താല്‍ കൊയ്ത് എടുക്കുന്നത്. അതിന്റെ പുറത്തുനിന്നുള്ള മറ്റൊരു ഷോട്ടും

കുട്ടനാട്ടിലെ കായല്‍ നിലങ്ങളായ പുളിങ്കുന്ന്, നീലംപേരൂര്‍, കൈനകരി, വെളിയനാട് എന്നിവിടങ്ങളിലെല്ലാം കൊയ്ത്ത് പുനരാരംഭിച്ചു. മുട്ടാര്‍, രാമങ്കരി, തകഴി, എടത്വ, തലവടി ഭാഗങ്ങളില്‍ സംഭരണവും തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകുകയാണ്. മെയ് പകുതിയോടെ നെല്ല് സംഭരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നെല്ല് കൊണ്ടുപോകുന്ന ലോറികളെ വഴിയില്‍ തടയാതിരിക്കാനുള്ള പ്രത്യേക നിര്‍ദ്ദേശവും പോലീസിന് നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പണം എപ്പോള്‍ ലഭിക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്

വ്യക്തി ശുചിത്വം, പരസ്പരം പാലിക്കേണ്ട അകലം എന്നിവ സംബന്ധിച്ച് പ്രത്യേക പ്രോട്ടോകോള്‍ പ്രകാരമാണ് നെല്ല് സംഭരണം നടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. കൊയ്ത നെല്ലുകളുടെ സംഭരണം നീളുകയും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കൊയ്ത്തുതന്നെ മുടങ്ങുകയും ചെയ്തുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ മന്ത്രിതല യോഗം ചേേര്‍ന്നാണ് പ്രതിസന്ധി മറികടക്കാന്‍ വഴിയൊരുക്കിയത്