പൊതുഗതാഗതം ശക്തിപ്പെടുത്താൻ കൊച്ചി മെട്രോയുടെ സംഗീത പരിപാടി

പൊതുഗതാഗത ശാക്തീകരണത്തിന്‍റെ സന്ദേശവുമായി കൊച്ചി മെട്രോയുടെ സംഗീത പരിപാടി. കൊച്ചി ജോസ് ജംഗ്ഷനിലെ കംഫര്‍ട്ട് പ്ലാസയിലാണ് സംഗീത പരിപാടി ഒരുക്കിയത്. 

റോഡ് സുരക്ഷ, പൊതുഗതാഗത സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കല്‍, സുസ്ഥിര വികസനം തുടങ്ങിയ ആശയങ്ങളോടെയായിരുന്നു കൊച്ചി മെട്രോ സംഗീത സായാഹ്നം ഒരുക്കിയത്. പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിളിലാണ് എംപിയടക്കമുള്ള വിശിഷ്ടാതിഥികള്‍ വേദിയിലെത്തിയത്

കെട്ടിയോളാണ് മാലാഖ ഫെയിം വീണ നന്ദകുമാറായിരുന്നു സംഗീതരാവിലെ താരം.കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡുമായി സഹകരിച്ചാണ് സംഗീതരാവ് ഒരുക്കിയത്.എല്ലാ മാസവും ഇത്തരത്തില്‍ സംഗീതപരിപാടികള്‍ ഒരുക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.