കൃഷിരംഗത്തും തിളങ്ങി ഡ്രോൺ; കൂടുതൽ കർഷകരിലേക്കെത്തിക്കാൻ ശ്രമം

കൃഷി മെച്ചപ്പെടുത്താന്‍ ആധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണ് പാലക്കാട്ടെ കര്‍ഷകര്‍. നെല്ലിന്റെ പരിപാലനത്തിനും മരുന്ന് തളിക്കാനും ഡ്രോണ്‍ ഉപയോഗിക്കുന്ന രീതിക്ക് കൂടുതല്‍ പ്രചാരമായി.

നെല്‍കൃഷി മെച്ചപ്പെടുത്താനുളള ഡ്രോണ്‍ ഉപയോഗം ഒരു വര്‍ഷം മുന്‍േപ കര്‍ഷകര്‍ പരീക്ഷിച്ചതാണെങ്കിലും ഇതിന്റെ പ്രയോജനം കൂടുതല്‍ കര്‍ഷകരിേലക്ക് എത്തിക്കുകയാണ്. ആലത്തൂർ പഞ്ചായത്തിലെ കീഴ്പ്പടം പാടശേഖരത്തിൽ കൃഷിഭവന്റെയും നിറ ഹരിത മിത്ര സൊസൈറ്റിയുടെയും നേതൃത്വത്തില്‍ തുടക്കമിട്ടു. നെല്‍ച്ചെടികള്‍ക്ക് മരുന്ന് തളിക്കാനും വളപ്രയോഗത്തിനുമുളള ഡ്രോണ്‍ ഉപയോഗം മണ്ഡ‍ലത്തിലെ 3100 ഏക്കര്‍ പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. 

       

ആറു മിനുട്ടുകൊണ്ട് ഒരേക്കര്‍ പാടത്തെ ജോലി തീര്‍ക്കാനാകും. ഏക്കറിന് എഴുനൂറു രൂപയാണ് വാടക. വിളകളുടെ രോഗബാധ, വെളളത്തിന്റെ ലഭ്യത എന്നിവ നിരീക്ഷിക്കാനും ചിത്രങ്ങളെടുത്ത് സര്‍വകലാശാലകളില്‍ ഗവേഷണത്തിന് നല്‍കാനും ഡ്രോണുകള്‍ പ്രയോജനപ്പെടും. കാര്‍ഷികസര്‍വകലാശാലകളുടെയും കൃഷിവകുപ്പിന്റെയും മാനദണ്ഡങ്ങള്‍ പ്രകാരമാണ് അഗ്രോ ഡ്രോണുകള്‍ തയ്യാറാക്കിയിരിക്കുന്നത്.